LATEST NEWS

Loading...

Custom Search
+ -

സ്വാതന്ത്ര്യദിനം ഡാലസില്‍ ആഘോഷിച്ചു

Posted on: 12 Aug 2012

 

ഡാലസ്: ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ 66-ാം സ്വാതന്ത്ര്യദിനം ഡാലസില്‍ ആഘോഷിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ പി. ഹരീഷ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ക്രിക്കറ്റിലെ ഇതിഹാസമായ പത്മഭൂഷന്‍ സുനില്‍ ഗവാസ്‌ക്കറും സന്നിഹിതനായിരുന്നു. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സിന്റെ പ്രസിഡന്റ് നരേന്ദ്ര കുമാര്‍ ചടങ്ങില്‍ സംസാരിച്ചു.



ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ 50ാം വാര്‍ഷികവും തദവസരത്തില്‍ ആഘോഷിച്ചു. ഇതോടൊപ്പം നടന്ന സ്വാതന്ത്ര്യദിന പരേഡിലും പൊതു സമ്മേളനത്തിലും ആനന്ദ ബസ്സാര്‍ മേളയിലും ഇരുപതിനായിരത്തിലധികം ആളുകള്‍ സംബന്ധിച്ചു. ഗാനമേളയും വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാപരിപാടികളും അരങ്ങേറി. കരിമരുന്നു പ്രയോഗത്തോടെയാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തിരശീല വീണത്.

വാര്‍ത്ത അയച്ചത്: ആന്‍ഡ്രൂസ് അഞ്ചേരി

(0%) (0 Votes)

 

 

Other News in this Section