LATEST NEWS

Loading...

Custom Search
+ -

ഗുരുദ്വാര വെടിവെപ്പ്: ആല്‍ബനിയില്‍ പ്രാര്‍ത്ഥന നടത്തി

Posted on: 12 Aug 2012

 




ആല്‍ബനി (ന്യൂയോര്‍ക്ക്):യുഎസിലെ വിസ്‌കോണ്‍സിന്‍ ഓക്ക്രീക്ക് ഗുരുദ്വാരയിലുണ്ടായ വെടിവെപ്പില്‍ മരിച്ചവര്‍ക്കുവേണ്ടി ആല്‍ബനിയിലെ ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷനും ഹിന്ദു ടെംബിളും സംയുക്തമായി സമൂഹ പ്രാര്‍ത്ഥന നടത്തി. ആല്‍ബനി ഹിന്ദു കള്‍ച്ചറല്‍ സെന്‍ററില്‍ആയിരുന്നു പ്രാര്‍ത്ഥന. അമ്പലത്തിലെ പൂജാരിമാരായ നാഗരാജ്, മാധവന്‍ എന്നിവരുടെ പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. പ്രൊഫ. രാമനാഥന്‍ ഭജനം നടത്തി.

അമ്പലക്കമ്മിറ്റി ചെയര്‍മാന്‍ മട്ടൂര്‍ ബാലകൃഷ്‌നയായിരുന്നു ചടങ്ങുകള്‍ നിയന്ത്രിച്ചത്. ഈസ്റ്റ് ഗ്രീന്‍ബുഷ് ഗുരുദ്വാര ചെയര്‍മാന്‍ ജഗ്‌മോഹന്‍ സിംഗ് ചാഹല്‍, നിസ്‌ക്കയൂന ഗുരുദ്വാര പ്രതിനിധി ഡോ. പോള്‍ ഉപ്പല്‍ തുടങ്ങി സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളിലെ നിരവധി പേര്‍ പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളാന്‍ എത്തിയിരുന്നു.

ലോകസമാധാനത്തിനും ലോകനീതിക്കും വേണ്ടി നിലകൊള്ളുന്ന ഒരു സമൂഹമാണ് സിക്ക് മതത്തില്‍ വിശ്വസിക്കുന്നവരെന്ന് നിസ്‌ക്കയൂന ഗുരുദ്വാര പ്രതിനിധി ഡോ.പോള്‍ ഉപ്പല്‍ (ജൂനിയര്‍) പറഞ്ഞു. ഇവിടെ ഹിന്ദുവും, ക്രിസ്ത്യാനിയും, മുസല്‍മാനും, സിക്കുകാരും സാഹോദര്യത്തോടെയും പരസ്പരവിശ്വാസത്തോടെയും ജീവിക്കാനുള്ള അവസരമുണ്ടാകണമെന്നും അദ്ദേഹം പ്രസ്താവിച്ചു. അതിനാകട്ടേ ഇനിയുള്ള ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുരുദ്വാരകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് പ്രൊഫ. പോള്‍ ഉപ്പല്‍ (സീനിയര്‍) പ്രസ്താവിച്ചു. കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ വളരെ അടുത്തറിയാവുന്ന മൂന്നു പേരാണ് കൊല്ലപ്പെട്ടതെന്ന് ഈസ്റ്റ് ഗ്രീന്‍ബുഷ് ഗുരുദ്വാര ചെയര്‍മാന്‍ ജഗ്മോഹന്‍ സിംഗ് ചാഹല്‍ പറഞ്ഞു. നിര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം എന്ന് അദ്ദേഹം പറഞ്ഞു.

വെടിവെപ്പില്‍ മരണപ്പെട്ട സിക്ക് സഹോദരന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസവചനങ്ങള്‍ ചൊല്ലിക്കൊണ്ട് അമ്പലക്കമ്മിറ്റി ചെയര്‍മാന്‍ മട്ടൂര്‍ ബാലകൃഷ്‌ന തന്റെ സമാധാന സന്ദേശം വായിച്ചു കേള്‍പ്പിച്ചു. ആരാധനാലയങ്ങളുടെ നേര്‍ക്ക് നടക്കുന്ന ഇങ്ങനെയുള്ള ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു.

വാര്‍ത്ത അയച്ചത്: മൊയ്തീന്‍ പുത്തന്‍ചിറ

(0%) (0 Votes)

 

 

Other News in this Section