LATEST NEWS

Loading...

Custom Search
+ -

സക്കറിയാ കരുവേലി ഫോമാ നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥി

Posted on: 31 Jul 2012

 

ന്യൂയോര്‍ക്ക്: ഫോമയുടെ മൂന്നാമത് കണ്‍വെന്‍ഷനായ 'കണ്‍വെന്‍ഷന്‍ അറ്റ് സീയില്‍' നടക്കുന്ന 2012-ലെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ അഡ്വ. സക്കറിയാ കരുവേലി ഫോമാ നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രതിനിധിയായിട്ടാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കെ.എസ്.യുവിലൂടെ പൊതുരംഗത്തുവന്ന അദ്ദേഹം അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ്.

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ സെക്രട്ടറി, ട്രഷറര്‍, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
(0%) (0 Votes)

 

 

Other News in this Section