ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍ പട്ടത്വ ശുശ്രൂഷയിലേക്ക്
Posted on: 31 Jul 2012
ഡാലസ്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനത്തില്‍ നിന്നുള്ള എട്ടാമത്തെ പട്ടക്കാരനായി ഡാലസില്‍ നിന്നുള്ള ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍ ചുമതലയേറ്റു. പരേതനായ ഫിലിപ്പ് ഡാനിയേല്‍-റേച്ചല്‍ ഡാനിയേല്‍ ദമ്പതികളഉടെ ഇളയമകനാണ്. ഫാര്‍മേഴ്‌സ് ബ്രാഞ്ച് മര്‍ത്തോമാ ദേവാലയത്തില്‍ വെച്ച് നടന്ന പട്ടംകൊട ശുശ്രൂഷ മധ്യേ മാര്‍ത്തോമ മെത്രാപ്പൊലീത്തയുടെ ക്രിസ്റ്റഫറിനെ മര്‍ത്തോമസഭയുടം പട്ടക്കാരനായി നിയമിച്ചുകൊണ്ടുള്ള കല്പന വായിച്ചു. ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് ആയിരുന്നു ശുശ്രൂഷയ്ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. ഒ.സി.കുര്യന്‍, മാത്യു ജോസഫ്, പി.വി.തോമസ്, സജി, കെ.പി.തോമസ്, ജോര്‍ജ്ജ് ജേക്കബ്, ജോസ് ഉള്‍പ്പെടെ നിരവധി വൈദികര്‍ സഹകര്‍മ്മികരായിരുന്നു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍
(0%) (0 Votes)
Explore Mathrubhumi
Other News in this Section






