LATEST NEWS

Loading...

Custom Search
+ -

ചരമം: ചിന്നമ്മ കുര്യാക്കോസ് (ഫ്ലോറിഡ)

Posted on: 31 Jul 2012

 

ഫ്ലോറിഡ: കോട്ടയം അമയന്നൂര്‍ ഓമത്തിലായ പന്തന്‍മാക്കല്‍ പരേതനായ കുര്യന്‍ കുര്യാക്കോസിന്റെ ഭാര്യ ചിന്നമ്മ കുര്യാക്കോസ് (82) ഫ്ലോറിഡയിലെ ഓര്‍ലാന്റോയില്‍ അന്തരിച്ചു. പുതുപ്പള്ളി ആറാട്ടുചിറ പാലക്കലോടിയില്‍ കുടുംബാംഗമാണ്.

മക്കള്‍: പെണ്ണമ്മ വര്‍ഗീസ് (കോട്ടയം), അന്നമ്മ തോമസ് (ഫ്ലോറിഡ), ലീലാമ്മ ഏബ്രഹാം (ന്യൂയോര്‍ക്ക്), മറിയാമ്മ രാജന്‍ (ന്യൂയോര്‍ക്ക്), ശോശാമ്മ മാത്യു (ന്യൂയോര്‍ക്ക്), ജോയി കുര്യാക്കോസ് (ഫ്ലോറിഡ), കുര്യന്‍ സഖറിയ (ഫ്ലോറിഡ), കുര്യന്‍ വര്‍ഗീസ് (ഫ്ലോറിഡ), കുര്യന്‍ ഫിലിപ്പ് (ഫ്ലോറിഡ).

മരുമക്കള്‍: പാലക്കലോടിയില്‍ വര്‍ഗീസ് (എരുമപ്പെട്ടി, മണര്‍കാട്), കാഞ്ചിയാര്‍ പുന്നമറ്റത്തില്‍ കുര്യാക്കോസ് തോമസ് (ഫ്ലോറിഡ), പുതുപ്പള്ളി വള്ളികാട്ട് തോമസ് ഏബ്രഹാം (ന്യൂയോര്‍ക്ക്), മീനടം മണ്ണൂര്‍ രാജന്‍ കോശി (ന്യൂയോര്‍ക്ക്), പുതുപ്പള്ളി കുറ്റിക്കാട്ട് ജോര്‍ജ് മാത്യു (ന്യൂയോര്‍ക്ക്), മാവേലിക്കര പുത്തന്‍പുരയില്‍ വടക്കേതില്‍ വത്സ ജോയി (ഫ്ലോറിഡ), വേളൂര്‍ പാറോച്ചാലില്‍ ലാലുമോള്‍ സഖറിയ (ഫ്ലോറിഡ), ബാംഗലൂര്‍ പുത്തന്‍വീട്ടില്‍ വിന്‍സി വര്‍ഗീസ് (ഫ്ലോറിഡ), ചെങ്ങളം തുമ്പേപ്പറമ്പില്‍ തനൂജാ ഫിലിപ്പ് (ഫ്ലോറിഡ).

ഓര്‍ലാന്റോയിലെ കമ്യൂണിറ്റി ഫ്യൂണറല്‍ ഹോമില്‍ നടത്തുന്ന വേയ്ക്ക് സര്‍വീസിനും, സംസ്‌കാര ശുശ്രൂഷകള്‍ക്കും ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ശവസംസ്‌ക്കാരം വടക്കന്‍മണ്ണൂര്‍ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയ സെമിത്തേരിയില്‍.

21 വര്‍ഷക്കാലമായി ന്യൂയോര്‍ക്കിലും ഫ്ലോറിഡയിലുമായി താമസിച്ചിരുന്ന പരേതയ്ക്ക് 17 പേരക്കുട്ടികള്‍ ഉള്‍പ്പടെ നിരവധി കുടുംബാംഗങ്ങള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുണ്ട്. മലങ്കര ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭി. അലക്‌സിയോസ് മോര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത അനുശോചനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന്‍ സഖറിയ (407 855 6332), കുര്യന്‍ വര്‍ഗീസ് (407 517 8870), രാജന്‍ കോശി (914 473 0392).
ബിജു ചെറിയാന്‍ പാറോച്ചാലില്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം
(20%) (1 Vote)

 

 

Other News in this Section