കോറല്‍സ്പ്രിംഗ് ആരോഗ്യമാതാ ദേവാലയത്തില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
Posted on: 06 Jul 2012
മയാമി: കോറല്‍സ്പ്രിംഗ് ആരോഗ്യമാതാ ഇടവക ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാഢംബരപൂര്‍വ്വം കൊണ്ടാടുന്നു. ജൂലൈ 12-ന് വ്യാഴാഴ്ച മുതല്‍ ഒമ്പത് ദിവസത്തെ അല്‍ഫോന്‍സാമ്മയുടെ നൊവേന പ്രാര്‍ത്ഥനയും മറ്റ് തിരുകര്‍മ്മങ്ങളും ആചരിക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം 6.45-ന് വേസ്പര, തുടര്‍ന്ന് കുര്‍ബാനയും നൊവേനയും ശനിയാഴ്ച രാവിലെ 9 മണിക്ക് കുര്‍ബാനയും തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തപ്പെടുന്നു.
ജൂലൈ 21-ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ലദീഞ്ഞ്, കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരി പ്രദക്ഷിണവും നടത്തുന്നു.
ജൂലൈ 22-ന് ഞായറാഴ്ച രാവിലെ 9.30-ന് തൃശൂര്‍ രൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാനയും ലദീഞ്ഞും മധ്യസ്ഥ പ്രാര്‍ത്ഥനയും തുടര്‍ന്ന് ഡ്രം ലവേഴ്‌സ് ഫ്ലോറിഡയുടെ താളവാദ്യ മേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണവും നടത്തപ്പെടുന്നു.
ഇന്ത്യയിലെ ആദ്യ വിശുദ്ധയും ദു:ഖദുരിതങ്ങളുടേയും രോഗികളുടേയും കുഞ്ഞുങ്ങളുടേയും ആശ്വാസവും മധ്യസ്ഥയുമായ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥം നേടി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ജാതി മതഭേദമെന്യേ ഏവര്‍ക്കും അവസരമൊരുങ്ങിയിരിക്കുന്നുവെന്ന് ഫ്ലോറിഡയില്‍ അല്‍ഫോന്‍സാ തിരുനാള്‍ ആഘോഷിക്കുന്ന ആരോഗ്യമാതാ ഇടവക വികാരി ഫാ. സഖറിയാസ് തോട്ടുവേലി അറിയിച്ചു.
ഒമ്പത് ദിവസത്തെ നൊവേന നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സഖറിയാസ് തോട്ടുവേലി (754 366 6765).
വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം

(0%) (0 Votes)
Explore Mathrubhumi
Other News in this Section