LATEST NEWS

Loading...

Custom Search
+ -

ഷിക്കാഗോ സീറോ മലബാര്‍ പള്ളിയില്‍ സീറോ മലങ്കര കുര്‍ബാന

Posted on: 06 Jul 2012

 

ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലന്‍ മാര്‍ത്തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ 2012 ജൂലൈ 1 മുതല്‍ 9 വരെ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.

ജൂലൈ ആറാം തീയതി വെള്ളിയാഴ്ച വൈകിട്ട് 4.30-ന് സീറോ മലങ്കര ക്രമത്തിലുള്ള വി. കുര്‍ബാന, സെന്റ് മേരീസ് മലങ്കര കാത്തലിക് ചര്‍ച്ച്, ഇവാന്‍സ്റ്റണിലെ വികാരി ഫാ. മാത്യു പെരുമ്പള്ളിക്കുന്നേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു.

വി. കുര്‍ബാന മധ്യേയുള്ള അനുഗ്രഹ പ്രഭാഷണം റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനം നല്കും. തിരുനാളില്‍ പങ്കുചേര്‍ന്ന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ലഭിക്കുവാന്‍ വികാരി ഫാ.ജോയി ആലപ്പാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി എന്നിവര്‍ ഏവരേയും സ്വാഗതം ചെയ്തു.

വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം

(0%) (0 Votes)

 

 

Other News in this Section