LATEST NEWS

Loading...

Custom Search
+ -

യോഹന്നാന്‍ ശങ്കരത്തില്‍ ഫോമാ ബിസിനസ് ചെയര്‍മാന്‍

Posted on: 06 Jul 2012

 

ന്യൂയോര്‍ക്ക്: ഓഗസ്റ്റ് 1 മുതല്‍ 6 വരെ കാര്‍ണിവല്‍ ഗ്ലോറിയയില്‍ നടക്കുന്ന ഫോമാ കണ്‍വെന്‍ഷനിലെ ബിസിനസ് സെമിനാറിന്റെ ചെയര്‍മാനായി ഫോമയുടെ മുന്‍ വൈസ് പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തിലിനെ തെരഞ്ഞെടുത്തതായി ഫോമാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലസ് അറിയിച്ചു.

ഫോമയുടെ തുടക്കം മുതല്‍ അടിയുറച്ച പിന്തുണ നല്‍കുന്ന ഫിലാഡല്‍ഫിയയിലെ സാംസ്‌കാരിക സംഘടനയായ മാപ്പിന്റെ മുന്‍ പ്രസിഡന്റും, മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ യോഹന്നാന്‍ കഴിഞ്ഞകാലങ്ങളില്‍ സാമൂഹ്യ-സാംസ്‌കാരിക-സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികളുടെ മുക്തകണ്ഠമായ പ്രശംസ നേടിയിട്ടുണ്ട്.

ഫോമയുടെ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസിന്റെ കൂടെ ബിസിനസ് സെമിനാറിന് യോഹന്നാനും നേതൃത്വം കൊടുക്കുമ്പോള്‍ ഒട്ടേറെ സവിശേഷതകള്‍ പ്രതീക്ഷിക്കാം. അമേരിക്കയിലേയും കേരളത്തിലേയും പ്രമുഖ ബിസിനസുകാരെ ഉള്‍പ്പെടുത്തി നടത്തുന്ന സെമിനാറില്‍ പല നൂതന പദ്ധതികളെപ്പറ്റിയും പുതിയ ബിസിനസ് സംരംഭങ്ങള്‍ക്ക് സഹായകരമായ മാര്‍ഗ്ഗങ്ങളും ബിസിനസ് സെമിനാറില്‍ ഉള്‍പ്പെടുത്തും. ഇന്ത്യയുടെ മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസനും, മുന്‍ ചീഫ് സെക്രട്ടറി ബാബു പോള്‍ ഐ.എ.എസും ബിസിനസ് സെമിനാറില്‍ അതിഥികളായി പങ്കെടുക്കും.

വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം
(0%) (0 Votes)

 

 

Other News in this Section