ഗാര്‍ലന്‍ഡ് സെന്‍റ്.തോമസ് ദേവാലയത്തില്‍ തോമാശ്‌ളീഹായുടെ തിരുനാള്‍
Posted on: 30 Jun 2012
ഗാര്‍ലന്‍ഡ് (ഡാലസ്) : ഗാര്‍ലന്‍ഡ് സെന്‍റ്. തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന ഇടവക മദ്ധ്യസ്ഥനായ മാര്‍ തോമാശ്‌ളീഹായുടെ തിരുന്നാള്‍ ഈ വര്‍ഷം ജൂലൈ 6 ,7 ,8 ,9 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. ജൂലൈ 6 ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് കൊടിയേറുന്നതോടെ നാല് ദിവസത്തെ തിരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം കുറിക്കും. കഴിഞ്ഞ വര്‍ഷം പുതുതായി നിര്‍മ്മിച്ച ദേവാലയത്തില്‍ നടക്കുന്ന ആദ്യതിരുന്നാള്‍ കൂടിയാണിത്. വികാരി ഫാ. ജോജി കണിയാംപടിക്കല്‍ കൈക്കാരന്മാരായ ജിമ്മി മാത്യു, ഇമ്മാനുവല്‍ കുഴിപ്പള്ളില്‍ എന്നിവര്‍ തിരുനാളിന് നേതൃത്വം നല്‍കുന്നു. തിരുനാളില്‍ സംബധിച്ച് അനുഗ്രങ്ങള്‍ പ്രാപിപ്പാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
പരിപാടികള്‍:
ജൂലൈ 6 ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് കൊടിയേറ്റ്, തുടര്‍ന്ന് ലദീഞ്ഞും വി. കുര്‍ബാനയും.
വെള്ളിയാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം വൈകുന്നേരം 8 മണിക്ക് ഇടവകയിലെ സണ്ടേസ്‌കൂള്‍ കുട്ടികളുടെ കലാപരിപാടി സെന്‍റ്. തോമസ് നൈറ്റ് ജുബിലീ ഹാളില്‍ അരങ്ങേറും.തുടര്‍ന്ന് 8 : 30 നു നാടകം 'വെള്ളരിപ്രാവിന്റെ നൊമ്പരം പോലെ .........'
ജൂലൈ 7 ന് ശനിയാഴ്ച വൈകുന്നേരം 5.30 ന് ലദീഞ്ഞും ആഘോഷമായ റാസകുര്‍ബാനയും.
ഫാ. ജോസ് പഴേവീട്ടില്‍, ഫാ. ജോസഫ് ശൌര്യമാക്കല്‍, ഫാ. സെബാസ്റ്റ്യന്‍ കണിയാംപടിക്കല്‍ (വികാരി), എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വവും, ഫ. സാബൂ കൂറ്റാരപ്പള്ളി വചന സന്ദേശവും നല്‍കും. തുടര്‍ന്ന് 8 ജങ ന് ഗാനമേള പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണനും , ഐഡിയസ്റ്റാര്‍ സിങ്ങര്‍ ഫെയിം സോമദാസും സംഘവും ചേര്‍ന്നു നയിക്കുന്നു.
ജുലൈ 8 ന് ഞായറാഴ്ച വൈകുന്നേരം 5.30 ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയും, പ്രദക്ഷിണവും, സ്‌നേഹവിരുന്നും. ഫാ. മാത്യു ശാശ്ശേരില്‍ തിരുന്നാള്‍ കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികത്വം വവിക്കും . ഫാ. ജോസ് നെടുമാന്‍കുഴി വചനസന്ദേശം നല്‍കും.
ജുലൈ 9 ന് തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന മരിച്ചവരുടെ ഓര്‍മ്മക്കായുള്ള വി. കുര്‍ബാനയോടും ഒപ്പീസിനോടും കൂടി നാല് ദിവസത്തെ പെരുന്നാളിന് സമാപ്തി കുറിക്കും.
ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
(0%) (0 Votes)
Explore Mathrubhumi
Other News in this Section





