LATEST NEWS

Loading...

Custom Search
+ -

ജിഷി ജേക്കബിനു സാമൂഹിക സേവനത്തിലുള്ള പ്രസിഡന്റിന്റെ അവാര്‍ഡ്

Posted on: 30 Jun 2012

 


ഡാലസ്: അമേരിക്കയില്‍ സാമൂഹിക സേവനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കായി അമേരിക്കന്‍ പ്രസിഡന്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന വോളണ്ടീയര്‍ സര്‍വീസ് അവാര്‍ഡ് മലയാളിയായ ജിഷി ജേക്കബിനും ലഭിച്ചു. നിശ്ചിത സമയത്തില്‍ കൂടുതല്‍ വോളണ്ടീയര്‍ സര്‍വീസില്‍ വ്യാപരിക്കുന്നവരെയാണ് ഇതിനു പരിഗണിക്കുക.

തിരക്കിട്ട ജീവിതത്തിനിടയിലും ഡാളസിലെ അശരണരും നിരാലംബരുമായ ആളുകള്‍ക്കിടയില്‍ വിവിധ രീതിയില്‍ സഹായമാകുവാനും സേവനമെത്തിക്കുവാനും സമയം കണ്ടെത്തിത്തിലൂടെയാണ് ബഹുമതി നേടിയത്. നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയില്‍ വന്ന കാലം മുതല്‍ സാല്‍വേഷന്‍ ആര്‍മിയോടൊപ്പം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ജിഷി നേതൃത്വം നല്‍കിവരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ അതി ശൈത്യത്തില്‍ ഭാവനരഹിതരായവര്‍ക്ക് സാല്‍വേഷന്‍ ആര്‍മിയോടൊപ്പം ഭക്ഷണവും മരുന്നും എത്തിക്കുന്നതിലും നേതൃത്വം നല്‍കി. കൂടാതെ വിദ്യാര്‍ഥികളെയും ചെറുപ്പക്കാരെയും സേവനപാതയിലേക്ക് ആകൃഷ്ടരാക്കാനും ഇദ്ദേഹത്തിനായി.

കഴിഞ്ഞ നാല് വര്‍ഷമായി ഡാലസ് തിരുവല്ലാ അസോസിയേഷന്റെ ജീവ കാരുണ്യ പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമാണ് ഇദേഹം.
ജിഷിക്ക് ലഭിച്ച അംഗീകാരത്തെ തിരുവല്ലാ അസോസിയേഷന്‍ പ്രസിഡന്റ് കെ. വി ജോസഫ് പ്രകീര്‍ത്തിച്ചു. ഇത് മലയാളികള്‍ക്ക്
അഭിമാനാര്‍ഹമാണെന്നും തങ്ങളുടെ പ്രസ്ഥാനത്തിന് ലഭിക്കുന്ന അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സേവനപാതയില്‍ തന്നെ കൂടുതല്‍ഉത്തരവാദിത്തമുള്ളവനാക്കിയിരിക്കുന്നു ഈ അംഗീകാരമെന്നു ജിഷി പറഞ്ഞു. ചെന്നിത്തല്ല തെക്കേറ്റ് പരേതനായ കെ കെ ജേക്കബിന്റെയും റേച്ചലിന്റെയും മകനായ ജിഷി ജേക്കബ് സിറ്റി ബാങ്കില്‍ ഉദ്യോഗസ്ഥനാണ് . ഭാര്യ സോമി കോടിയാട്ട് സിറ്റി ബാങ്ക് മോര്‍ട്ട്‌ഗേജ് വൈസ് പ്രസിഡന്റ് ആയും ജോലി ചെയ്യുന്നു. മകള്‍ മിസ്റ്റി. ഡോ. ജോഷി ജേക്കബ്, ജൂഡി ജോര്‍ജ് എന്നിവര്‍ സഹോദരങ്ങള്‍.

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
(20%) (1 Vote)

 

 

Other News in this Section