LATEST NEWS

Loading...

Custom Search
+ -

കെ.എച്ച്.എന്‍.എ. ജനറല്‍ കണ്‍വീനര്‍മാരെ തിരഞ്ഞെടുത്തു

Posted on: 17 May 2012

 

ഫ്ലോറിഡ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്തമേരിക്കയുടെ 7-ാമത് കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍മാരായി ഫ്ലോറിഡയില്‍ നിന്നുള്ള ജയന്‍ നായരേയും ഡാലസില്‍ നിന്നുള്ള ഗോപാല പിള്ളയെയും ഫഫ്ലോറിഡയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. 40 വര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ജയന്‍ നായര്‍ നിരവധി മലയാള സംഘടനകളില്‍ നിറസാന്നിധ്യമാണ്. അമേരിക്കയി്‌ലെ ഡാലസില്‍ സ്ഥിരതാമസമാക്കിയ ഗോപാല പിള്ള കെ.എച്ച്.എന്‍.എയുടെ സ്ഥാപക അംഗവും ആദ്യ കെ.എച്ച്.എന്‍.എ.കണ്‍വെന്‍ഷന്റെ കോ-കണ്‍വീനറുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആനന്ദന്‍ നിരവേല്‍, സുരേഷ് നായര്‍, വിനോദ് കുമാര്‍ നായര്‍, അനില്‍ കുമാര്‍ പിള്ള, ഗണേഷ് നായര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

വാര്‍ത്ത അയച്ചത് : എബി ആനന്ദ്


(0%) (0 Votes)

 

 

Other News in this Section