LATEST NEWS

Loading...

Custom Search
+ -

ഷിക്കാഗോ ക്‌നാനായ ഇടവകകളുടെ മതബോധന സ്‌കൂള്‍ ഫെസ്റ്റിവല്‍

Posted on: 21 Feb 2012

 

ഷിക്കാഗോ : സെന്റ് മേരീസ് സേക്രട്ട്ഹാര്‍ട്ട് റിലീജിയസ് എഡ്യുക്കേഷന്‍ സ്‌കൂളുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള മതബോധന സ്‌കൂള്‍ ഫെസ്റ്റിവല്‍ ഈ വര്‍ഷം മാര്‍ച്ച് 31 ന് വൈകീട്ട് 6 മണിമുതല്‍ മെയിന്‍ ഈസ്റ്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നതാണ്. സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യാതിഥിയായി പങ്കെടുത്ത് അനുഗ്രഹപ്രഭാഷണം നടത്തുന്നതാണ്. ഫാ.എബ്രഹാം മുത്തോലത്ത്, ഫാ.സജി പിണര്‍കയില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഡയറക്ടര്‍മാരും ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേറ്റര്‍മാരും പള്ളി എക്‌സിക്യൂട്ടീവും അധ്യാപകരും പേരന്റ് വളണ്ടിയര്‍മാരും പരിശീലനപരിപാടികള്‍ക്കും ഫെസ്റ്റിവലിനും നേതൃത്വം നല്‍കും.

വാര്‍ത്ത അയച്ചത് : ജയിന്‍ മാക്കീല്‍



(0%) (0 Votes)

 

 

Other News in this Section

 

x