ഒ.സി.ഐ കാര്‍ഡ് പുനര്‍നാമകരണത്തിലുള്ള അവ്യക്തതകള്‍ തുടരുന്നു
Posted on: 29 Jan 2012
ന്യൂയോര്‍ക്ക്: ഒ.സി.ഐ കാര്‍ഡ് മൂലം വിദേശ രാജ്യങ്ങളില്‍ പൗരത്വം ഉള്ളവരുടെ പൗരത്വം നഷ്ടപ്പെടുവാന്‍ ഇടവരുത്തുമെന്നുള്ള വാര്‍ത്ത പ്രവാസികളെ മറ്റൊരു വിഷമ വൃത്തത്തില്‍ എത്തിച്ചിരിക്കുകയാണെന്ന് പ്രവാസി ആക്ഷന്‍ കമ്മിറ്റി നേതാവ് തോമസ്.ടി.ഉമ്മന്‍ പറഞ്ഞു. ഇത് വാസ്തവമാണെങ്കില്‍ ഒ.സി.ഐ കാര്‍ഡിന് വേണ്ടി തല്പരരായവരെ നിരാശപ്പെടുത്തുന്ന കാര്യമാണിത്. അന്താരാഷ്ട്ര ബന്ധങ്ങളില്‍ അതാത് രാജ്യങ്ങളിലുള്ള എംബസികളും കേന്ദ്രസര്‍ക്കാരുമെടുക്കുന്ന തീരുമാനങ്ങള്‍, ഏതൊക്കെ രാജ്യങ്ങളിലെ പ്രവാസികളെ എപ്രകാരം ബാധിക്കുമെന്ന് യഥാസമയം വിലയിരുത്തിയില്ല എന്നതാണ് ഇതുകൊണ്ട് മനസ്സിലാക്കേണ്ടത്. യഥാര്‍ത്ഥ പ്രവാസികള്‍ അല്ലാത്തവര്‍, ഇപ്പോഴും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ നിരവധി പേരുണ്ട്.
ചില രാജ്യങ്ങളില്‍ ഒ.സി.ഐ കാര്‍ഡുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ അതിനുവേണ്ട ഉഭയകക്ഷി ചര്‍ച്ചകളും തീരുമാനങ്ങളും എടുക്കാനാണ് മന്ത്രി കാര്യാലയവും എംബസിയുമൊക്കെയുള്ളത്. ഒ.സി.ഐ കാര്‍ഡ് കൊടുക്കുന്നതുകൊണ്ട് മറ്റ് പ്രശ്‌നങ്ങളില്ലാത്ത രാജ്യങ്ങളില്‍ അത് നടപപ്പാക്കുകയാണ് വേണ്ടതെന്ന് തോമസ്.ടി.ഉമ്മന്‍ പറഞ്ഞു.

വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
(100%) (1 Vote)
Explore Mathrubhumi
Other News in this Section