LATEST NEWS

Loading...

Custom Search
+ -

ലിന്‍ബ്രൂക്ക് സെന്റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ ആചരിച്ചു

Posted on: 08 Sep 2010

 



ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള പ്രധാന തിരുനാള്‍ ആചരിച്ചു. ഇടവക വികാരിയും മലങ്കര അതിഭദ്രാസന സെക്രട്ടറിയുമായ റവ. ഡോ. ഗീവര്‍ഗീസ് മാനിക്കാട്ട് വിശുദ്ധ കുര്‍ബാനയില്‍ പ്രധാന കാര്‍മികത്വം വഹിച്ചു.

റവ. ഡോ. ഡീക്കന്‍ ജെനി ജേക്കബ് നടയില്‍ സംസാരിച്ചു. കത്തിച്ച മെഴുകുതിരികളുമേന്തി വിശ്വാസികള്‍ മധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തി.

കുര്‍ബാനയ്ക്കുശേഷം ചേര്‍ന്ന യോഗത്തില്‍ അക്കാഡമിക് തലത്തില്‍ ഇടവകയില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് കുരുവിള-അന്നമ്മ ജേക്കബ് മെമ്മോറിയലായി ബിനുവും, ബിക്കിയും ഏര്‍പ്പെടുത്തിയ പ്രത്യേക അവാര്‍ഡുകള്‍ വിതരണം ചെയ്തു. എല്‍ദോയും കുടുംബവുമാണ് ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. ആശീര്‍വാദം, നേര്‍ച്ച വിളമ്പ്, സ്‌നേഹവിരുന്ന് എന്നിവയോടെ പെരുനാള്‍ സമാപിച്ചു.

വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
(40%) (1 Vote)

Other News in this Section