LATEST NEWS

Loading...

Custom Search
+ -

ആറ്റില്‍ബറോ ലാസലറ്റ് മാതാവിന്റെ തീര്‍ത്ഥാടനാലയത്തില്‍ ജപമാല സമാപനം

Posted on: 02 Sep 2010

 

ആറ്റില്‍ബറോ: ആറ്റില്‍ബറോയിലുള്ള ലാസലറ്റ് മാതാവിന്റെ തീര്‍ത്ഥാടനദേവാലയത്തില്‍ (നാഷണല്‍ ഷ്രൈന്‍ ഓഫ് ഔര്‍ ലേഡി ഓഫ് ലാസലറ്റ്) ഒക്ടോബര്‍ മാസത്തില്‍ നടത്തിവരാറുള്ള ജപമാലയുടെ സമാപനവും, ഇന്ത്യന്‍ തീര്‍ത്ഥാടനവും ആഘോഷിക്കും. ഒക്ടോബര്‍ 16 ശനിയാഴ്ച്ച ഉച്ചക്ക് 12.30ന് നുജപമാലപ്രാര്‍ത്ഥനയോടെ ആഘോഷപരിപാടികള്‍ ആരംഭിക്കും.

തുടര്‍ന്ന് ആഘോഷമായ ദിവ്യബലി, മെഴുകുതിരി പ്രദക്ഷിണം, കലാപരിപാടികള്‍ തുടങ്ങിയവയുണ്ടാകും. ചിക്കാഗോ സീറോമലബാര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവായിരിക്കും. മുഖ്യാതിഥി. ഫാ. കുകുര്യാക്കോസ് വടാന, ഫാ. വില്യം കാളിയാടന്‍, ഫാ. ജോണി വടക്കന്‍, ഫാ. ആന്‍ഡ്രൂസ്, ഫാ. എല്‍സണ്‍, ഫാ. പിന്റോ, ഫാ. രാജു മുരിങ്ങയില്‍, ഫാ. ജോര്‍ജ് മറ്റത്തിലാനിക്കല്‍, ഫാ. തോമസ് പുതിയിടം, ഫാ. ജോണ്‍ മേലേപ്പുറം, ഫാ. ജോയ് ആലപ്പാട്ട്, ഫാ. ജോസ് കത്തിക്കുടി, ഫാ. ജോസ് തറക്കല്‍, ഫാ. തോമസ് കടുകപ്പള്ളി, ഫാ. ജെയിംസ് പൊങ്ങനായില്‍, ഫാ. ആന്റണി കുടുക്കാംതടം, ഫാ. തോമസ് നടുവിലേടത്ത് എന്നിവര്‍ സകാര്‍മ്മികരും.

മിഷനറീസ് ഓഫ് ലാസലറ്റ് കോണ്‍ഗ്രിഗേഷന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ആഘോഷപരിപാടികളിലേക്ക് എല്ലാവരെയും ഹൃദയപൂര്‍വം ക്ഷണിക്കുന്നതായി കണ്‍വീനര്‍മാരായ റവ. ഫാ. സിറിയക്ക്, റവ. ഫാ. ടോം പുതുശേരി എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. സിറിയക്ക് 1 860 208 0240
ഫാ. ടോം പുതുശേരി 1 230 893 8488

വാര്‍ത്ത അയച്ചത്: ജോസ് മാളേയ്ക്കല്‍
(0%) (0 Votes)

Other News in this Section