LATEST NEWS

Loading...

Custom Search
+ -

മലങ്കര കത്തോലിക്കാ സഭ എക്‌സാര്‍ക്കേറ്റ് ഉദ്ഘാടനം

Posted on: 02 Sep 2010

 


ന്യൂയോര്‍ക്ക്: മലങ്കര കത്തോലിക്കാ സഭ ന്യൂയോര്‍ക്ക് ആസ്ഥാനമായി ആരംഭിക്കുന്ന എക്‌സാര്‍ക്കേറ്റിന്റെ ഉദ്ഘാടനവും ബിഷപ്പായി സ്ഥാനമേല്‍ക്കുന്ന മോണ്‍സിങ്ങോര്‍ ഡോ.തോമസ് നായ്ക്കംപറമ്പിലിന്റെ സ്ഥാനാരോഹണ ശുശ്രൂഷയും ഒക്ടോബര്‍ മൂന്നിന് നടക്കും. ന്യൂയോര്‍ക്കിലെ യൂണിയന്‍ ഡെയ്‌ലിലുള്ള ഇമ്മാനുവേല്‍ മാരീയനിസ്റ്റ് റിട്രീറ്റ് ഹൗസില്‍ വെച്ചാണ് ചടങ്ങ് നടക്കുക. അതേദിവസം ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് അഭിനവ മെത്രപ്പോലീത്തയ്ക്കും വിശിഷ്ടാതിഥികള്‍ക്കും സ്വീകരണം നല്‍കും.

തുടര്‍ന്ന് സഭയുടെ അധ്യക്ഷനും തലവനുമായ മോറാന്‍ മോര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും മറ്റ് മെത്രാപ്പോലീത്താമാരുടെ സഹകാര്‍മികത്വത്തിലും സ്ഥാനാരോഹണ ശുശ്രൂഷ നടക്കും. തുടര്‍ന്ന് എക്‌സാര്‍ക്കേറ്റിന്റെ ഉദ്ഘാടനം നടക്കും. ചടങ്ങില്‍ വെച്ച് സഭയുടെ ചരിത്രവും വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും സഭയുടെ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സുവനീര്‍ പ്രകാശനം ചെയ്യും.



പരിപാടിയുടെ വിജയത്തിനായി ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അമേരിക്കയിലെയും കാനഡയിലെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇടവക പ്രതിനിധികള്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ കമ്മിറ്റികളിലേയ്ക്ക് 101 അംഗ സമിതിയെ തിരഞ്ഞെടുത്തു. റവ.ഫാ.അഗസ്റ്റിന്‍ മംഗലത്ത് ജനറല്‍ കണ്‍വീനറായും ഗീവര്‍ഗീസ് തങ്കച്ചന്‍ ജനറല്‍ സെക്രട്ടറിയായും വര്‍ഗീസ് സക്കറിയ ട്രഷററായും വിവിധ കമ്മിറ്റികള്‍ രൂപവത്കരിച്ചു.

വാര്‍ത്ത അയച്ചത്: സജി കീക്കാടന്‍
(0%) (0 Votes)

Other News in this Section