LATEST NEWS

Loading...

Custom Search
+ -

മാത്യൂസ് ഏബ്രഹാം വീണ്ടും ഡെസ്‌പ്ലെയ്ന്‍സ് സിറ്റി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍

Posted on: 02 Sep 2010

 

ഷിക്കാഗോ: ഇല്ലിനോയി സ്റ്റേറ്റിലെ സബേര്‍ബന്‍ സിറ്റികളില്‍ ഏറ്റവും വലിയ സിറ്റികളില്‍ ഒന്നായ ഡെസ്‌പ്ലെയ്ന്‍സ് സിറ്റിയുടെ ഇപ്പോഴത്തെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷണറായ മാത്യൂസ് ഏബ്രഹാം അടുത്ത നാല് വര്‍ഷം കൂടി ഈ സ്ഥാനത്ത് തുടരും.

കഴിഞ്ഞ ഒരുവര്‍ഷക്കാലയളവില്‍ നിരവധി പരാതികളിന്മേല്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍, പ്രത്യേകിച്ച് ഏഷ്യന്‍ വംശജര്‍ക്ക് സഹായകമായി തീര്‍ന്നതില്‍ സിറ്റി മേയര്‍ മാര്‍ട്ടിന്‍ മൊയ്‌ലന്‍ മാത്യൂസ് ഏബ്രഹാമിനെ അഭിനന്ദിച്ചു.

മാത്യൂസ് ഏബ്രഹാം, ഷിക്കാഗോ മാര്‍ത്തോമാ ഇടവകാംഗമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മെയിന്‍ ടൗണ്‍ഷിപ്പ് ഡയറക്ടര്‍ബോര്‍ഡ് അംഗം, പാര്‍ക്ക് ഡിസ്ട്രിക്ട് ഡയറക്ടര്‍ബോര്‍ഡ് അംഗം, ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡ് അംഗം, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഷിക്കാഗോ ട്രാന്‍സിറ്റ് അതോറിറ്റി സൂപ്പര്‍വൈസര്‍, മാത്യൂസ് പില്‍ഗ്രിമേജ് ടൂര്‍ ഉടമ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

മാത്യൂസ് ഏബ്രഹാം, പത്തനംതിട്ട ജില്ലയില്‍ പുല്ലാട്, ഉലശേരിമണ്ണില്‍ മുറ്റൂത്തറയില്‍ കുടുംബാംഗമാണ്. ഭാര്യ: ബീന. മക്കള്‍: നിധി, നമിത, നയോമി.



വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
(0%) (0 Votes)

Other News in this Section