LATEST NEWS

Loading...

Custom Search
+ -

സതീഷ് സ്‌കറിയയ്ക്ക് സ്വീകരണം നല്‍കി

Posted on: 14 Jun 2010

 



ഡാലസ്: 21 വര്‍ഷമായി അമേരിക്കന്‍ നാവികസേനയില്‍ സേവനമനുഷ്ഠിക്കുന്ന മലയാളിയായ കമാന്‍ഡര്‍ സതീഷ് സ്‌കറിയയ്ക്ക് ഡാലസ് കേരള അസോസിയേഷന്‍ സ്വീകരണം നല്‍കി. ഡല്‍ഹിയിലുള്ള അമേരിക്കന്‍ എംബസിയില്‍ അസിസ്റ്റന്റ് നേവല്‍ അറ്റാച്ചെ ആയി ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന സതീഷ് കുടുംബസമേതം ഡാലസില്‍ അവധിക്കെത്തിയതായിരുന്നു.

ജൂണ്‍ 12ന് വൈകീട്ട് മസ്‌കിറ്റിലുള്ള അസോസിയേഷന്‍ ഓഫീസിലാണ് യോഗം സംഘടിപ്പിച്ചത്. പ്രസിഡന്റ് മാത്യു കോശി അധ്യക്ഷത വഹിച്ചു. ഐ.വര്‍ഗീസ്, ഷിജു എബ്രഹാം, പി.ടി.സെബാസ്റ്റിയന്‍, പീറ്റര്‍ നെറ്റോ, രാജന്‍ ഐസക്ക് തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. സതീഷ് സ്‌കറിയ സ്വീകരണത്തിന് നന്ദി പറഞ്ഞു. സ്വീകരണയോഗത്തില്‍ പങ്കെടുത്തവര്‍ക്ക് ഹരിദാസ് തങ്കപ്പന്‍ നന്ദി പറഞ്ഞു.

വാര്‍ത്ത അയച്ചത്: പി.പി.ചെറിയാന്‍
(0%) (0 Votes)

Other News in this Section