LATEST NEWS

Loading...

Custom Search
+ -
ഫിലാഡല്‍ഫിയ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക (ഫോമ) കാനഡിയിലേയും അമേരിക്കയിലേയും അംഗ സംഘടനകളുമായി ചേര്‍ന്ന് ഫിലാഡല്‍ഫിയയിലെ വാലിഫോര്‍ജ് കാസിനോ റിസോര്‍ട്ടിലെ കേരളാ നഗറില്‍ കേരളത്തനിമയില്‍ ഒരുക്കിയ സാംസ്‌കാരിക ഘോഷയാത്ര പങ്കെടുത്തവര്‍ക്കും കേരളത്തില്‍ നിന്ന് എത്തിയ അതിഥികള്‍ക്കും കേരളത്തില്‍ നടക്കുന്ന...
കൊച്ചി: ചിക്കാഗോ സിറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി ചിക്കാഗോ സിറോ...
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ...
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി വസിക്കുന്ന കൂടല്ലൂര്‍...
ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ മഹാ കുംഭാഭിഷേകവും പ്രതിഷ്ടാ ദിനവും 2015 ഏപ്രിലില്‍ നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു .അനേകം ഭക്തരുടെയും അഭ്യുദയകാംക്ഷികളുടെയും വര്‍ഷങ്ങള്‍ നീണ്ട ആത്മാര്‍പ്പണത്തിന്റെയും ,...
ന്യൂയോര്‍ക്ക്: പ്രശസ്ത സുവിശേഷകന്‍ പ്രൊഫ. എം.വൈ. യോഹന്നാന്‍ ഇദംപ്രഥമമായി യോങ്കേഴ്‌സില്‍ പ്രസംഗിക്കുന്നു. ആഗസ്റ്റ് 1 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് യോങ്കേഴ്‌സ് അണ്ടര്‍ഹില്‍ സ്ട്രീലുള്ള സെന്റ് ജോണ്‍സ് എപ്പിസ്‌കോപ്പല്‍...
അമേരിക്കന്‍ മലയാളിയായ ജയിംസ് ഏബ്രഹാമിന്റെ ഒരു ജീവിതകഥാ പ്രാധാന്യമുള്ള ഭഒരു മന്ദാരപ്പൂപോലെ' എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂലൈ 28ന് വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം കാരുണ്യ ഗൈഡന്‍സ് സെന്ററില്‍ വെച്ച് റിട്ട. അഡീഷണല്‍ സെക്രട്ടറി...
ഡിട്രോയിറ്റ്: നാലുവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം സാന്‍ അന്റോണിയോ സെന്റ് ജോര്‍ജ് ഇടവക വികാരിയായി സ്ഥലം മാറി പോകുന്ന ഫാ. സുനോജ് മാലിയില്‍ ഉമ്മന് ഡിട്രോയിറ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവക ഊഷ്മളമായ യാത്രയയപ്പ്...
ഷിക്കാഗോ: ഗീതാമണ്ഡലത്തിലെ അഷ്ടമി രോഹിണി ആഘോഷങ്ങള്‍ ആഗസ്റ്റ് 17-ന് (ഞായറാഴ്ച) നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഹാനോവര്‍ പാര്‍ക്കിലുള്ള ഗീതാമണ്ഡലം സെന്ററില്‍ (7200 Barrington Road, Hanover Park, IL) നിന്ന് ആരംഭിക്കുന്ന ശോഭായാത്ര ഹാനോവല്‍ സ്ട്രീറ്റും...
ഷിക്കാഗോ: ഡസ്‌പ്ലെയിന്‍സ് നോര്‍ത്ത് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിതിന്‍ നായര്‍, അമേരിക്കന്‍ വിദ്യാഭ്യാസ വകുപ്പ് ഉയര്‍ന്ന സ്‌കോര്‍ കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ഔട്ട് സ്റ്റാന്‍ഡിംഗ് അക്കാഡമിക്...

 

പൂര്‍ണമായും ഇന്ത്യന്‍ എന്ന് മുദ്രകുത്തി ടാറ്റയുടെ ഹോട്ടല്‍ ശൃംഖലയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തില്‍ച്ചാടിയ അമേരിക്കന്‍ കമ്പനിയാണ് ഓറിയന്റ് എക്‌സ്പ്രസ് ഹോട്ടല്‍സ്. ടാറ്റയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തിലായ ഓറിയന്റ് ഗ്രൂപ്പ് മൂന്നുവര്‍ഷത്തിനുശേഷം, അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പൂര്‍ണമായും ഇന്ത്യക്കാരനായ ഒരാളെ നിയോഗിച്ചത് ലോകം ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഹോട്ടല്‍-ബിവറേജസ് വ്യവസായ രംഗത്ത് ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള ഹര്‍ഷ വി.അഗാഡിയെയാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറായി ഓറിയന്റ് എക്‌സ്പ്രസ് നിയോഗിച്ചത്. ആഗോളതലത്തില്‍ പ്രശസ്തമായ ഒട്ടേറെ റസ്റ്റോറന്റ് വമ്പന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്താണ് ഓറിയന്റ് എക്‌സ്പ്രസ് പരിഗണിച്ചത്. യു.എസ്.ആസ്ഥാനമാക്കിയുള്ള ഫ്രണ്ട്‌ലി ഐസ്‌ക്രീമിനെ രാജ്യത്തെ വന്‍കിട ബ്രാന്‍ഡാക്കി മാറ്റിയ നേതൃപാടവമാണ് ഹര്‍ഷയെ ഓറിയന്റ് എക്‌സ്പ്രസിന്റെയും തലപ്പത്തെത്തിച്ചത്. ഓറിയന്റ് എക്‌സ്പ്രസിന്റെ ബ്രാന്‍ഡ് വാല്യു ഇടിയുമെന്ന് കാണിച്ചാണ് 2007-ല്‍ ടാറ്റയുമായുള്ള ബന്ധം കമ്പനി നിരാകരിച്ചത്. അമേരിക്കന്‍ ഹോട്ടല്‍ വ്യവസായത്തില്‍ നിര്‍ണായകമായ സ്ഥാനം കൈവരിക്കാനുള്ള ടാറ്റയുടെ ശ്രമമാണ് അന്ന് ഓറിയന്റ് എക്‌സ്പ്രസ് നിരാകരിച്ചത്. അതിന് അവര്‍ പറഞ്ഞ ന്യായം ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ടാറ്റയുടേത് ഇന്ത്യന്‍ എന്ന പരിവേഷമാണെന്നായിരുന്നു ന്യായവാദം. ഹര്‍ഷ വി.അഗാഡിയുടെ സ്ഥാനലബ്ധിയെ ഇന്ത്യക്കാര്‍ അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 1984-ല്‍ ബോംബെ സര്‍വകലാശാലയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ ഹര്‍ഷ എം.ബി.എ നേടുന്നതിനുവേണ്ടിയാണ് അമേരിക്കയിലെത്തുന്നത്. ഡ്യൂക്ക് സര്‍വകലാശാലയുടെ ഫുക്വ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍നിന്ന് എം.ബി.എ സ്വന്തമാക്കി. ക്രാഫ്റ്റ് ജനറല്‍ ഫുഡ്‌സിലൂടെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ഹര്‍ഷ, പിന്നീട് അമേരിക്കന്‍ എക്‌സ്പ്രസ്, പെപ്‌സികോ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. ആഗോള ഹോട്ടല്‍ വ്യവസായ രംഗത്ത് നിക്ഷേപകരെ ആകര്‍ഷിക്കും വിധത്തില്‍ ഒട്ടേറെ ചുവടുവെപ്പുകള്‍ ഹര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായി. ഡോമിനോ പിസയെ ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തത് ഹര്‍ഷയുടെ നീക്കങ്ങളായിരുന്നു. അമ്പതിലേറെ രാജ്യങ്ങളിലെ പ്രമുഖ പിസ ബ്രാന്‍ഡായി ഡോമിനോ മാറി. 1997 മുതല്‍ 2000 വരെ ലിറ്റില്‍ കെസാഴ്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവര്‍ത്തിച്ചതിന് ശേഷം 2004 മുതല്‍ 2009 വരെ ചര്‍ച്ച് ചിക്കണിന്റെ പ്രസിഡന്റായി. 2009 വരെ ഫ്രണ്ട്‌ലി ഐസ്‌ക്രീമിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഓറിയന്റ് എക്‌സ്പ്രസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. ഇക്കൊല്ലം അദ്ദേഹം ക്വിസ്‌നോസിന്റെ മേധാവിയായി ചുമതലയേറ്റു. ഇതിനുപുറമെ, ഒട്ടേറെ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായ ഹര്‍ഷ, നിരവധി സര്‍വകലാശാലകളിലും മറ്റും ബിസിനസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. rgirishkumar@gmail.com