LATEST NEWS

Loading...

Custom Search
കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിക്ക് 'പ്രവാസി കാളിദാസ' അംഗീകാരം
കാനഡ: ബ്രാംപ്ടണ്‍ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ആഘോഷവും കുടുംബസമ്മേളനവും സമാജം സെന്ററില്‍ (10245 Kennedy Road North, Brampton) വെച്ച് നവംബര്‍ 1 ന് വൈകീട്ട് 6 മണിക്ക് നടത്തുന്നു. തദവസരത്തില്‍ കാനഡയിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ മുഖ്യതന്ത്രിയും പ്രമുഖ വാഗ്മിയും നിരൂപകനും എഴുത്തുകാരനുമായ ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയെ 'പ്രവാസി കാളിദാസ' എന്ന അംഗീകാരം നല്‍കി സമാജം ആദരിക്കുകയും ചെയ്യുന്നു. ശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ ഏറ്റവും പുതിയ പുസ്തകമായ 'പ്രഗ്വംശം' അന്നേ ദിവസം ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്യപ്പെടുകയും ചെയ്യുന്നതാണ്. വിനയത്തിന്റെയും എളിമയുടെയും പര്യായമായ ശ്രീ ദിവാകരന്‍ നമ്പൂതിരിയെ ആദരിക്കുന്ന ഈ ചടങ്ങില്‍ വിവിധ സംഘടനാ നേതാക്കള്‍, മതനേതാക്കള്‍, സാംസ്‌കാരിക സാഹിത്യ നായകന്മാര്‍, കലാകാരന്‍മാര്‍ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സമാജം സെക്രട്ടറി ഗോപകുമാര്‍ നായര്‍ അറിയിച്ചു.
ഫിനിക്‌സ്: അരിസോണയിലെ മലയാളം സിനിമപ്രേക്ഷകരുടെ അഭ്യര്‍ത്ഥനമാനിച്ച് സൂപ്പര്‍ ഹിറ്റ് സിനിമ വെള്ളിമൂങ്ങ അരിസോണയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഹര്‍കിന്‍സ് സിനിമ അരിസോണമില്ല്‌സ് മാളില്‍ (Harkins Theater, Arizona Mills Mall, 5000 Arizona Mills Cir.,Tempe, AZ 85282) ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 6 വരെയാണ് പ്രദര്‍ശനം. ദിവസേന അഞ്ചുപ്രദര്‍ശനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. വാര്‍ത്ത അയച്ചത്: മനുനായര്‍

 

 

 

പൂര്‍ണമായും ഇന്ത്യന്‍ എന്ന് മുദ്രകുത്തി ടാറ്റയുടെ ഹോട്ടല്‍ ശൃംഖലയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തില്‍ച്ചാടിയ അമേരിക്കന്‍ കമ്പനിയാണ് ഓറിയന്റ് എക്‌സ്പ്രസ് ഹോട്ടല്‍സ്. ടാറ്റയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തിലായ ഓറിയന്റ് ഗ്രൂപ്പ് മൂന്നുവര്‍ഷത്തിനുശേഷം, അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പൂര്‍ണമായും ഇന്ത്യക്കാരനായ ഒരാളെ നിയോഗിച്ചത് ലോകം ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഹോട്ടല്‍-ബിവറേജസ് വ്യവസായ രംഗത്ത് ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള ഹര്‍ഷ വി.അഗാഡിയെയാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറായി ഓറിയന്റ് എക്‌സ്പ്രസ് നിയോഗിച്ചത്. ആഗോളതലത്തില്‍ പ്രശസ്തമായ ഒട്ടേറെ റസ്റ്റോറന്റ് വമ്പന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്താണ് ഓറിയന്റ് എക്‌സ്പ്രസ് പരിഗണിച്ചത്. യു.എസ്.ആസ്ഥാനമാക്കിയുള്ള ഫ്രണ്ട്‌ലി ഐസ്‌ക്രീമിനെ രാജ്യത്തെ വന്‍കിട ബ്രാന്‍ഡാക്കി മാറ്റിയ നേതൃപാടവമാണ് ഹര്‍ഷയെ ഓറിയന്റ് എക്‌സ്പ്രസിന്റെയും തലപ്പത്തെത്തിച്ചത്. ഓറിയന്റ് എക്‌സ്പ്രസിന്റെ ബ്രാന്‍ഡ് വാല്യു ഇടിയുമെന്ന് കാണിച്ചാണ് 2007-ല്‍ ടാറ്റയുമായുള്ള ബന്ധം കമ്പനി നിരാകരിച്ചത്. അമേരിക്കന്‍ ഹോട്ടല്‍ വ്യവസായത്തില്‍ നിര്‍ണായകമായ സ്ഥാനം കൈവരിക്കാനുള്ള ടാറ്റയുടെ ശ്രമമാണ് അന്ന് ഓറിയന്റ് എക്‌സ്പ്രസ് നിരാകരിച്ചത്. അതിന് അവര്‍ പറഞ്ഞ ന്യായം ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ടാറ്റയുടേത് ഇന്ത്യന്‍ എന്ന പരിവേഷമാണെന്നായിരുന്നു ന്യായവാദം. ഹര്‍ഷ വി.അഗാഡിയുടെ സ്ഥാനലബ്ധിയെ ഇന്ത്യക്കാര്‍ അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 1984-ല്‍ ബോംബെ സര്‍വകലാശാലയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ ഹര്‍ഷ എം.ബി.എ നേടുന്നതിനുവേണ്ടിയാണ് അമേരിക്കയിലെത്തുന്നത്. ഡ്യൂക്ക് സര്‍വകലാശാലയുടെ ഫുക്വ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍നിന്ന് എം.ബി.എ സ്വന്തമാക്കി. ക്രാഫ്റ്റ് ജനറല്‍ ഫുഡ്‌സിലൂടെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ഹര്‍ഷ, പിന്നീട് അമേരിക്കന്‍ എക്‌സ്പ്രസ്, പെപ്‌സികോ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. ആഗോള ഹോട്ടല്‍ വ്യവസായ രംഗത്ത് നിക്ഷേപകരെ ആകര്‍ഷിക്കും വിധത്തില്‍ ഒട്ടേറെ ചുവടുവെപ്പുകള്‍ ഹര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായി. ഡോമിനോ പിസയെ ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തത് ഹര്‍ഷയുടെ നീക്കങ്ങളായിരുന്നു. അമ്പതിലേറെ രാജ്യങ്ങളിലെ പ്രമുഖ പിസ ബ്രാന്‍ഡായി ഡോമിനോ മാറി. 1997 മുതല്‍ 2000 വരെ ലിറ്റില്‍ കെസാഴ്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവര്‍ത്തിച്ചതിന് ശേഷം 2004 മുതല്‍ 2009 വരെ ചര്‍ച്ച് ചിക്കണിന്റെ പ്രസിഡന്റായി. 2009 വരെ ഫ്രണ്ട്‌ലി ഐസ്‌ക്രീമിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഓറിയന്റ് എക്‌സ്പ്രസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. ഇക്കൊല്ലം അദ്ദേഹം ക്വിസ്‌നോസിന്റെ മേധാവിയായി ചുമതലയേറ്റു. ഇതിനുപുറമെ, ഒട്ടേറെ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായ ഹര്‍ഷ, നിരവധി സര്‍വകലാശാലകളിലും മറ്റും ബിസിനസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. rgirishkumar@gmail.com

മലയാളം പഠനസഹായി