കേരള അസോസിയേഷന് ഓഫ് കെനിയാ ശിശുദിനം ആഘോഷിച്ചു
Posted on: 12 Nov 2012
കേരള അസോസിയേഷന് ഓഫ് കെനിയാ(KAK) 2012-2013 കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആര്യസമാജ് ഓഡിറ്റോറിയത്തില്‍ വച്ച് KAK ചെയര്മാന് സുരാജ് കുമാറിന്റെ നേതൃത്വത്തില്‍ ചിത്രശലഭങ്ങള്‍ എന്ന് പേരിട്ട വര്ണശലഭമായ ആഘോഷം നടന്നു. 70ല്‍ പരം കൊച്ചു കുട്ടികള്‍ അവതരിപിച്ച 20ല്‍ പരം കലാപരിപാടികള്‍ കൊണ്ട് മനോഹരമായിരുന്നു ശിശുദിന ആഘോഷങ്ങള്‍.കലാ സെക്രട്ടറിമാരായ മൂര്‍ത്തി, ബിന്‍ഷി എന്നിവര്‍ കലാപരിപാടികളുടെ നേതുത്വം ഏറ്റെടുത്തപ്പോള്‍ ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണനും മറ്റു ഭാരവാഹികളും ചേര്‍ന്നു ചിത്രശലഭങ്ങള്‍ ഒരു വിജയമാക്കി തീര്‍ത്തു. 8 മാസം പ്രായം ഉള്ള രാജവീര് ഉത്തം തുടങ്ങി 23 വയസു പ്രായമുള്ള കിഷോര്‍ & മേജോ തുടങ്ങിയവര്‍ തീര്‍ത്ത ചിത്രശലഭങ്ങള്‍ KAK യുടെ ചരിത്രത്തിലെ തന്നെ വേറിട്ട ഒരു കലാ ഉത്സവമായിരുന്നു.
വാര്‍ത്ത അയച്ചത്: റാഫി പോള്‍
(100%) (2 Votes)
Explore Mathrubhumi
Other News in this Section





