കേരള അസോസിയേഷന് ഓഫ് കെനിയയുടെ ഓണാഘോഷം
Posted on: 24 Sep 2012


നയ്റോബി: കേരള അസോസിയേഷന് ഓഫ് കെനിയയുടെ ഓണഘോഷ പരിപാടികളും ജനറല്‍ ബോഡി യോഗവും 2012 സെപ്തംബര്‍ 23 ഞായറാഴ്ച oshwall ഹാളില്‍ വച്ച് നടന്നു. നന്ദ കിഷോര്‍ ഉദ്ഘാടനം ചെയ്തു.
ചെയര്മാന് പ്രതാപന്, ട്രസ്റ്റിമാരായ ഗോപകുമാര്‍, മോഹന്‍ദാസ്, നെല്‍സണ്‍, ധനഞ്ജയന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. സംഗീത ധനഞ്ജയന്, ശാന്തി മൂര്‍ത്തി, ജയപ്രകാശ്, അപര്‍ണ, സുഷമ, അര്‍ച്ചന തുടങ്ങിയവരുടെ സംവിധാനത്തില്‍ നിറപ്പകിട്ടാര്‍ന്ന നിരവധി ഡാന്‍സുകള്‍, കലാപരിപാടികള്‍, തിരുവാതിര, ഓണപട്ടുകള് , ഹാസ്യനാടകം തുടങ്ങിയവ ഉണ്ടായിരുന്നു.
2012 -13 ലേക്കുള്ള പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. സൂരജ് ഗോപിനാഥ് (ചെയര്മാന്), ഉണ്ണികൃഷ്ണന് (സെക്രട്ടറി), മിനി വാസുദേവ് (വൈസ് ചെയര്‍ ലേഡി) എന്നിവര്‍ അടങ്ങിയ പുതിയ ഭരണസമിതി ചുമതലയെറ്റെടുത്തു. തോമസ് കുരിശിങ്കല്‍ ആയിരിന്നു പരിപാടികളുടെ മാസ്റ്റര്‍ ഓഫ് സെറിമോണി. KAK സുവനീര്‍ പ്രകാശനവും ഇതോടൊപ്പം നടത്തി. ചെയര്മാന് പ്രതാപന് സ്വാഗതവും അശോകന് കണ്ണൂര്‍ നന്ദിയും ആശംസിച്ചു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
വാര്‍ത്ത അയച്ചത്: സജി കുര്യാക്കോസ്
(20%) (1 Vote)
Explore Mathrubhumi
Other News in this Section





