സുഡാനില്‍ ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
Posted on: 24 Sep 2012


ഖാര്‍ത്തും: സുഡാന് കേരള കള്‍ച്ചറള്‍ ആക്ടിവിറ്റി സെന്റ (കെ.സി.എ) റിന്റെ ആഭിമുഖ്യത്തില്‍ ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. 50 കളിക്കാര്‍ പങ്കെടുത്ത ടൂര്‍ണമെന്റ് ഒ.എന്‍.ജി.സി കണ്ട്രി മാനേജര്‍ ഡോ.അനില്‍ ഭണ്ഡാരി ഉദ്ഘാടനം ചെയ്തു.
സിംഗിള്‍സ് വിഭാഗത്തില്‍ ദേവേഷ് ശങ്ക്ധാര് വിജയിയായി. ഭരത് കുമാറാണ് റണ്ണറപ്പ്. ഡബിള്‍സില്‍ ഭരത് കുമാര്‍-വാസു ജ്യോതി ശര്‍മ സഖ്യം ചാമ്പ്യന്മാരും ദേവേഷ് ശങ്ക്ധാര്-രാജേഷ് പിപ്പാല് സഖ്യം റണ്ണേഴ്സ് അപ്പുമായി.
വാര്‍ത്ത അയച്ചത്: ഡോ.ജി.കെ വിജു
(0%) (0 Votes)
Explore Mathrubhumi
Other News in this Section






