സുഡാനില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Posted on: 16 Aug 2012


സുഡാന്: കേരള കള്‍ച്ചറല്‍ ആക്ടിവിറ്റി സെന്ററിന്റെ (കെ.സി.എ) പങ്കാളിത്തത്തോടെ സുഡാനിലെ ഇന്ത്യന്‍ സമൂഹം തങ്ങളുടെ 66-ാമത് സ്വാതന്ത്ര്യദിനം ആഗസ്ത് 15 ന് ഇന്ത്യന്‍ എംബസ്സിയില്‍ കൊണ്ടാടി.
എംബസി ഇന്‍ചാര്‍ജ് ഭരത് കുമാര്‍ കുതാറ്റീ പതാക ഉയര്‍ത്തുകയും ഏവരും ചേര്‍ന്ന് ദേശീയഗാനം ആലപിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രസിഡന്റിന്റെ സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് കൈമാറുകയും ചെയ്തു.
വാര്‍ത്ത അയച്ചത് : ഡോ.ജി.കെ.വിജു
(60%) (1 Vote)
Explore Mathrubhumi
Other News in this Section





