ടാന്‍സാനിയയില്‍ ക്രിസ്മസ് ആഘോഷിച്ചു
Posted on: 28 Dec 2011


ഡോടോമ:ടാന്‍സാനിയയില്‍ മലയാളികളുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. കേരളത്തില്‍ നിന്നെത്തിയ നാദിര്‍ഷാ, രമേഷ് പിഷാരടി, ധര്‍മജന്‍, അവ്വെയ് സന്തോഷ്, ബൈജു ഫ്രാന്‍സിസ്, ഷെയിക എന്നിവരടങ്ങിയ സംഘം ആഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടി.
ഡിസംബര്‍ 25നു തന്നെ ജന്മദിനം ആഘോഷിച്ച പത്മാവതി അമ്മയും, സാം ഇടിക്കുളയും ചേര്‍ന്ന് ക്രിസ്തുമസ് കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.ഒപ്പം തന്നെ, ഈ വര്‍ഷത്തെ കലാമണ്ഡലം കമ്മറ്റിയുടെ ചാരിറ്റി പ്രോഗ്രാമില്‍ അവസാനത്തേത് ആയ ആംബുലെന്‍സ് സംഭാവന 'ആനന്ദ് മാര്‍ഗ് മിഷന്‍ ഡിസ്പ്പന്‍സറിക്ക്' സഞ്ജീവ് കുമാറും, ശ്രീകുമാറും ചേര്‍ന്ന് താക്കോല്‍ ദാനം നിര്‍വഹിച്ചു.
പിന്നീട് വേദി പിടിച്ചെടുത്ത നാദിര്‍ഷായും സഘവും പാട്ടുകളും തമാശ സ്‌കിറ്റുകളും ഒക്കെ ചേര്‍ത്തു നല്ലൊരു വിരുന്ന് തന്നെ സമ്മാനിച്ചു.ചെമ്മീന്‍ റീലോഡഡ്, രതിനിര്‍വേദം പുതിയത്, 6 വയസ്സുകാരിയുടെ നൃത്തം എന്നിവയ്‌ക്കൊപ്പം അവ്വെയ് സന്തോഷ് അവതരിപ്പിച്ച കുള്ളന്‍ മനുഷ്യനും ഡബിള്‍ സാന്‍റാ ക്ലോസും ശരിക്കും വിസ്മയിപ്പിച്ചു.
പാട്ടുകളും, സ്‌കിറ്റുകളും നല്ല നിലവാരം പുലര്‍ത്തി, അതുകൊണ്ടുതന്നെ ചുരുങ്ങിയ സമയം കൊണ്ട്തന്നെ സദസ്സിനെ കയ്യിലെടുക്കാന്‍ അവര്‍ക്ക് സാധിച്ചു.തുടര്‍ന്ന് വിഭവ സമൃദ്ദമായ അത്താഴത്തോടെ പരിപാടികള്‍ സമാപിച്ചു.
(100%) (1 Vote)
Explore Mathrubhumi
Other News in this Section





