LATEST NEWS

Loading...

Custom Search
+ -

ലിബിയ സര്‍ക്കാറിന്റെ ആദ്യ ഏഷ്യന്‍ യൂത്ത് അംബാസഡറായി മലയാളി യുവാവ്

Posted on: 01 Sep 2010

 

ബാംഗ്ലൂര്‍: ലിബിയ സര്‍ക്കാറിന്റെ ആദ്യ ഏഷ്യന്‍ യൂത്ത് അംബാസഡറായി മലയാളി യുവാവിനെ തിരഞ്ഞെടുത്തു. കൊച്ചി പാലാരിവട്ടം സ്വദേശിയും ലോക സാമ്പത്തിക ഫോറത്തിന്റെ 'യുവ ഗ്ലോബല്‍' പുരസ്‌കാരത്തിനുടമയുമായ സംഗീത് ജോര്‍ജാണ് ഈ പുരസ്‌കാരത്തിനര്‍ഹനായത്. ആഗസ്ത് 19, 20 തിയ്യതികളില്‍ ലിബിയയില്‍ നടന്ന ആഗോള യുവദിനാഘോഷ ചടങ്ങിലാണ് സംഗീത് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭരണകര്‍ത്താക്കള്‍ക്കും മന്ത്രിമാര്‍ക്കുമൊപ്പമാണ് സംഗീത് വേദി പങ്കിട്ടത്.

ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ചടങ്ങില്‍ ആഫ്രിക്കയും ഏഷ്യയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പ്രഭാഷണം നടത്തി.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ റിസര്‍ച്ച് അസോസിയേറ്റായിരുന്ന സംഗീത് രാജ്യത്തെ വിവിധ ഐ.ഐ.എമ്മുകളിലും ഐ.ഐ.ടി.കളിലും പ്രഭാഷണം നടത്താറുണ്ട്.

കൊച്ചി പാലാരിവട്ടം കോയിക്കല്‍ വര്‍ഗീസ് സ്‌കറിയയുടെയും ഡാര്‍ലിയുടെയും മകനാണ് സംഗീത്. ബാംഗ്ലൂരില്‍ ബ്രൂക്ഫീല്‍ഡ്‌സില്‍ ഭാര്യ അന്നുവിനോടൊപ്പമാണ് താമസം.
(86.67%) (3 Votes)

Other News in this Section