LATEST NEWS

Loading...

Custom Search
+ -

പുതിയ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് സ്റ്റിക്കര്‍

Posted on: 13 Aug 2013

 

ദുബായ്: റോഡിലിറങ്ങുന്ന പുതിയ ഡ്രൈവര്‍മാര്‍ക്കായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) സ്റ്റിക്കര്‍ വിതരണം ചെയ്യുന്നു.
'ന്യൂ ഡ്രൈവര്‍' എന്ന് സൂചിപ്പിക്കുന്ന സ്റ്റിക്കര്‍ മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പെന്നോണം തന്റെ വാഹനത്തിന്‍മേല്‍ പതിക്കുന്നതിനായാണ് നല്‍കുന്നത്.
ലൈസന്‍സ് കിട്ടിയ ഉടനെ വാഹനമെടുത്ത് നിരത്തിലിറങ്ങുന്ന ഡ്രൈവര്‍മാരില്‍ നിന്ന് കൂടുതല്‍ പിഴവുകള്‍ക്ക് സാധ്യതയുണ്ട് എന്നതിനാലാണിത്.
ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ലൈസന്‍സ് നല്കുന്നതോടൊപ്പംതന്നെ സ്റ്റിക്കറും നല്‍കും.
എന്നാല്‍ സ്റ്റിക്കര്‍ പതിക്കാന്‍ താത്പര്യമുള്ളവര്‍ മാത്രം ഇവ വാങ്ങിയാല്‍ മതിയാകും. ആര്‍.ടി.എയ്ക്കു കീഴിലെ ലൈസന്‍സിങ് ഏജന്‍സിയാണ് സ്റ്റിക്കര്‍ വിതരണം ചെയ്യുന്നത്.
ഈ വര്‍ഷം അവസാനത്തോടെയാണ് സ്റ്റിക്കറുകള്‍ നല്‍കിത്തുടങ്ങുക.
(100%) (1 Vote)

 

Other News in this Section