പെന്‍സില്‍വാനിയ: ഒറ്റനോട്ടത്തില്‍ കണ്ടാല്‍ സെവനപ്പിന്റെ പരസ്യത്തിലെ കാര്‍ട്ടൂണ്‍ കഥാപാത്രം പോലിരിക്കും. അത്ര നിസ്സാരമായി കോറിയിട്ട ചിത്രം. എന്നാല്‍ പെന്‍സില്‍വാനിയ പോലീസ് പ്രതിയെ പിടികൂടിയത് ദൃക്സാക്ഷി വരച്ച ഇത്തരമൊരു ചിത്രം ഉപയോഗിച്ചാണ്.

കാര്‍ഷികചന്തയില്‍നിന്ന് ജനുവരി 30ന് പണവുമായി കടന്നയാെ ളകുറിച്ച് ഒരു സൂചനയും ലഭിക്കാതെ ഉഴറിയപ്പോഴാണ് ദൃക്സാക്ഷി ഓര്‍മ്മയില്‍നിന്ന് ആ ചിത്രം വരച്ചെടുത്തത്.

'ത്രികോണാകൃതിയില്‍ മുഖം, വരപോലെ മുടിനാരുകള്‍, എല്‍ ആകൃതിയില്‍ മൂക്ക്, കുത്തു കണക്കെ കണ്ണുകള്‍.' വാ കൊണ്ട് പറഞ്ഞുള്ള വിശദാംശങ്ങള്‍ ഉപയോഗിച്ച് വരയക്കാവുന്ന ഒരു നിസ്സാര ചിത്രമായിരുന്നു അയാള്‍ വരച്ചത്. പക്ഷെ ഒരു കാര്‍ട്ടൂണ്‍ ചിത്രത്തില്‍നിന്ന് പോലും അന്വേഷണത്തിന് വഴി തെളിയുമെന്ന് കാണിച്ചിരിക്കുകയാണ് ഈ മോഷണക്കേസ്.

എന്നാല്‍ താന്‍ പണ്ട് നേരിട്ട് കണ്ട ഒരു കുറ്റവാളിയുടെ മുഖവുമായി ചിത്രത്തിനു തോന്നിയ സംശയമാണ് അന്വേഷണത്തിന്റെ ചുരുളഴിച്ചത്. ഈ കാര്‍ട്ടൂണ്‍ ചിത്രവുമായി സാമ്യം തോന്നുന്ന എല്ലാ കുറ്റവാളികളുടെയും ചിത്രങ്ങള്‍ ദൃക്സാക്ഷിക്ക് കാണിച്ചു കൊടുത്താണ് പ്രതിയെ പോലീസ് പിടികൂടുന്നത്.

നൂയെന്‍ എന്ന പ്രതിയെ ഈ ചിത്രം ഉപയോഗിച്ച് പോലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. രണ്ട് മോഷണക്കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നൂയെന്നിന്റെ അറസ്റ്റ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.