വാഷിംഗ്ടണ്‍: വിടവാങ്ങല്‍ പ്രസംഗത്തിനിടെ വികാരാധീനനായി ഒബാമ. ഭാര്യ മിഷേലിനെക്കുറിച്ച് പറയുന്നതിനിടെയാണ് അദ്ദേഹം കരഞ്ഞത്. 

കഴിഞ്ഞ 25 വര്‍ഷമായി മിഷേല്‍ തനിക്കൊരു ഭാര്യ മാത്രമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്റെ കുട്ടികളുടെ അമ്മയായിരുന്നു. എല്ലാത്തിലുമുപരി നല്ലൊരു സുഹൃത്തുകൂടിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വൈസ് പ്രസിഡന്റ് ജോ ബിഡനെക്കുറിച്ചും ഒബാമ തന്റെ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. ''മികച്ച ഒരു വൈസ് പ്രസിഡന്റ് മാത്രമായിരുന്നില്ല നിങ്ങളിലൂടെ ലഭിച്ചത്. ഒരു സഹോദരനെക്കൂടിയായിരുന്നു.'' അദ്ദേഹം പറഞ്ഞു.