ജോഹനാസ്ബര്‍ഗ്: ശങ്ക തോന്നിയാല്‍ അടുത്തുള്ള റെസ്‌റ്റോറന്റില്‍ കയറി കാര്യം സാധിക്കുന്നവരുണ്ട്. ചിലര്‍ പേരിന് എന്തെങ്കിലും കഴിക്കും; മറ്റുചിലരാകട്ടെ മാന്യമായി ഇറങ്ങിപ്പോരുകയും ചെയ്യും. ഇത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്കയില്‍ റെസ്‌റ്റോറന്റ് നടത്തുന്ന ഇന്ത്യന്‍ വംശജന്‍.

'ജോളി ഗ്രബ്ബര്‍ ഉപഭോക്താക്കള്‍ക്കു മാത്രമാണ് ശൗചാലയ സംവിധാനം. അതേസമയം ശീതളപാനീയം മാത്രം വാങ്ങിയാല്‍ ഈ സൗകര്യങ്ങള്‍ ലഭിക്കില്ല. അനുവാദമില്ലാതെ ശൗചാലയം ഉപയോഗിക്കുന്നത് മോഷണമാണ്, അപമര്യാദയാണ്...' ജോളി ഗ്രബ്ബര്‍ റെസ്റ്റോറന്റിനു മുന്നിലെ ബോര്‍ഡ് നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെ.

ശൗചാലയം ഉപയോഗിക്കാന്‍ 20 റാന്‍ഡ് (95 രൂപ) ഈടാക്കുമെന്നും ബോര്‍ഡില്‍ വ്യക്തമാക്കുന്നു.

1

ശൗചാലയത്തിന് ഇത്രയും കൂടുതല്‍ പണം ഈടാക്കുന്ന റെസ്റ്റോറന്റിന് എതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം വ്യാപകമാണ്. പലരും റെസ്റ്റോറന്റില്‍ കയറി ശൗചാലയം ഉപയോഗിച്ചതിന്റെ ബില്ല് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.