v t balramതൃത്താല:  പോക്രിത്തരവും തല്ലുകൊള്ളിഭാഷയും ഒരു സംസ്ഥാന മന്ത്രിക്ക് ഒട്ടും ചേര്‍ന്നതല്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ.

നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ, അവര്‍ക്ക് തിരിച്ചുള്ള പരസ്യപ്രതികരണങ്ങള്‍ക്ക് പരിമിതികളുണ്ടെന്ന് വെച്ച്, ഈമട്ടില്‍ അധിക്ഷേപിക്കുന്ന ഒരു മന്ത്രി ജനാധിപത്യത്തിന് തന്നെ അപമാനമാണ്.

തലക്ക് വെളിവുള്ള ആരെങ്കിലും കൂട്ടത്തിലുണ്ടെങ്കില്‍ ഇയാളെ എത്രയും പെട്ടെന്ന് ചങ്ങലക്കിട്ടാല്‍ അത്രയും നന്ന്. അല്ലെങ്കില്‍ ചിലപ്പോള്‍ ഊളമ്പാറയൊന്നും മതിയാകാതെ വരുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

സത്രീകള്‍ക്കെതിരെയും ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും മണി ഉയര്‍ത്തിയ പരാമര്‍ശങ്ങളുടെ പശ്ചാലത്തിലാണ് വി ടി ബലറാമിന്റെ പോസ്റ്റ്.

നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ അവര്‍ക്ക പരസ്യ പ്രതികരണങ്ങള്‍ക്ക് പരിമിതിയുണ്ടെന്ന് കരുതി ഇത്തരത്തില്‍ അധിക്ഷേപിക്കുന്ന മന്ത്രി ജനാധിപത്യത്തിന് അപമാനമാണെന്നും വിടി ബലറാം എം എല്‍ എ കുറ്റപ്പെടുത്തുന്നു.

മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാര്‍ അവിടെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നു പരിപാടിയെന്നും അക്കാലത്ത് കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നതെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.