തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം നടത്താന്‍ എത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയെയും കുടുംബാംഗങ്ങളേയും തടഞ്ഞ സംഭവത്തില്‍ വി.എസ് അച്യുതാനന്ദന്‍ ഡിജിപിയെ ഫോണില്‍ വിളിച്ച് ശാസിച്ചു. ഉപതിരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാരിനെ നാറ്റിക്കാനാണോ ശ്രമമെന്ന് അദ്ദേഹം ചോദിച്ചു. 

കുറ്റക്കാരെ പിടികൂടാതെ പരാതി പറയാന്‍ വരുന്നവരെ അറസ്റ്റ് ചെയ്യുകയാണോ പോലീസ് ചെയ്യുന്നതെന്നും വി.എസ് ചോദിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ മറുപടി പറയാന്‍ ശ്രമിച്ചെങ്കിലും മറുപടിക്ക് കാത്തു നില്‍ക്കാതെ അദ്ദേഹം ഫോണ്‍ വെച്ചതായാണ് വിവരം.

സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മയെയും കുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പോലീസ് ആസ്ഥാനത്തു നിന്നും മാറ്റുന്നതിനിടയില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് പരിക്കേറ്റതായി അവരുടെ സഹോദരന്‍ ശ്രീജിത് പറഞ്ഞു.