തലശ്ശേരി: ജനറല്‍ ആശുപത്രിയില്‍ കയറി രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ചു. ഡോ. രാജീവ് രാഘവനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌കരിച്ചു.

കതിരൂര്‍ സ്വദേശികളായ രതീഷ്, രമേശ് ബാബു എന്നിവരാണ് ഡോക്ടറെ ഓപ്പറേഷന്‍ തിയേറ്ററില്‍ കയറി മര്‍ദ്ദിച്ചത്. തിയേറ്ററിനകത്തുണ്ടായിരുന്ന രോഗിയുടെ ബന്ധുക്കളാണിവര്‍. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

മര്‍ദ്ദനത്തെത്തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ ഒ.പി ജോലി ബഹിഷ്‌കരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.