തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി മാതൃഭൂമിക്ക്  അഞ്ച് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ദൃശ്യമാധ്യമ അവാര്‍ഡുകളില്‍ മികച്ച കവറേജ്, മികച്ച റിപ്പോര്‍ട്ടിങ്ങ്‌( മുഹമ്മദ് നൗഫല്‍ മാതൃഭൂമി ന്യൂസ്) എന്നീ വിഭാഗത്തിലും പത്രമാധ്യമ അവാര്‍ഡില്‍ മികച്ച രൂപകല്‍പ്പന, വാര്‍ത്താചിത്രം (ടി.കെ പ്രദീപ് കുമാര്‍, പ്രത്യേക പരാമര്‍ശം (വിമല്‍ കോട്ടക്കല്‍) എന്നീ വിഭാഗത്തിലുമാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.