കോട്ടയം: കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍ പൊട്ടി.  കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട് മൂപ്പന്‍ മല, ഏന്തയാര്‍, കൊക്കയാര്‍ പഞ്ചായത്തിലെ അഴങ്ങാട് എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്.

പലയിടങ്ങളിലും കൃഷിയിടങ്ങള്‍ ഒലിച്ച് പോവുകയും, ഗതാഗതം തടസപ്പെടുകയും ചെയ്തു. എന്നാല്‍ ആള്‍നാശമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച  രാവിലെ  കൃഷി ഓഫീസര്‍ പ്രദേശം സന്ദര്‍ശിക്കും. അതിനു ശേഷം നാശനഷ്ടത്തെക്കുറിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.