കൊച്ചി: പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കുനേരെ മര്‍ദ്ദനമുറ സ്വീകരിച്ച പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പുതുവൈപ്പിനില്‍ സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തില്‍ സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടുപോകാന്‍ ഒരു സര്‍ക്കാരിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിക്കാന്‍ തയ്യാറായിട്ടുണ്ട്. യോഗം കഴിയുന്നതുവരെ ഒരു തീരുമാനവും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. യോഗത്തില്‍ ഉണ്ടാകുന്ന തീരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

സമരക്കാര്‍ക്കുനേരെ പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ മൂപ്പതിലേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. കുട്ടികള്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. പലരുടെയും തലയ്ക്കും കണ്ണിനും സാരമായ പരിക്കേറ്റിട്ടുണ്ട്. സമരക്കാര്‍ കല്ലെറിഞ്ഞുവെന്ന് ആരോപിച്ചായിരുന്നു പോലീസ് ലാത്തിചാര്‍ജ്.

Read more - പുതുവൈപ്പിനില്‍ സമരക്കാര്‍ക്കുനേരെ പോലീസ് ലാത്തിചാര്‍ജ്
വൈപ്പിനില്‍ നാളെ ഹര്‍ത്താല്‍