മൂന്നാര്‍: ദേവികുളം സബ് കളക്ടര്‍ വി. ആര്‍. പ്രേംകുമാര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് 30 അടി താഴ്ചയിലേക്ക് മറിഞ്ഞു. സബ് കളക്ടറും ഗണ്‍മാനും തലനാരിഴയ്ക്ക് രക്ഷപെട്ടു. മൂന്നാര്‍ - മറയൂര്‍ റോഡില്‍ വാഗവര ഫാക്ടറിക്ക് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം.

സബ് കളക്ടറും ഗണ്‍മാനും മാത്രമാണ് കാറിലുണ്ടായിരുന്നത്. ചിന്നാറില്‍നിന്ന് മൂന്നാറിലേക്ക് വരികയായിരുന്നു ഇവര്‍. നിസാര പരിക്കേറ്റ ഇവരുവരെയും ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Accident