തൃശ്ശൂര്‍: ദേശീയപാതയില്‍ മണ്ണുത്തിക്ക് സമീപം കാളത്തോടില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അഗ്നിബാധ. 

ഇസാസ് സൂപ്പര്‍മാര്‍ക്കറ്റിനാണ് അഗ്നിബാധയുണ്ടായത്. ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെ മണിക്കൂറുകള്‍ നീണ്ട ശ്രമഫലമായി തീയണച്ചിട്ടുണ്ട്. 

അഗ്നിബാധയില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശമുണ്ടായിട്ടുണ്ടെന്നാണ് സൂചന.