തിരുവനന്തപുരം: കെപി രാമനുണ്ണിക്കും ദീപാ നിഷാന്തിനുമെതിരായ ഭീഷണികൾക്കെതിരെ ശക്തമായ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്. ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാൻ നോക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായി അഭിപ്രായം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്കെതിരെയുള്ള അതിക്രമങ്ങളും ഭീഷണികളും സർക്കാർ കണ്ടില്ലെന്ന് നടിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

സാംസ്‌കാരിക പ്രവർത്തകർ, എഴുത്തുകാർ എന്നിവരുടെ നിലപാടുകളോട് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അവരോട് ആദരവും സഹിഷ്ണുതയും പുലർത്തിയ പാരമ്പര്യമാണ് നമ്മുടെ നാടിനുള്ളതെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഭീഷണികളിന്മേലുള്ള പരാതികളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.