പാലക്കാട്: എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ഘാതകരെ കണ്ടെത്താന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നു. ഒന്നാം പ്രതി നെഹ്‌റു കോളേജ് മേധാവി പി.കൃഷ്ണദാസ്, രണ്ടാം പ്രതി പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥ്, വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേല്‍ അധ്യാപകരായ പ്രദീപന്‍, ദിവിന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുന്നത്. 

ഒന്നാംപ്രതി പി.കൃഷ്ണദാസ് അറസ്റ്റിനെ മറികടക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നേടിയിരുന്നു. മറ്റ് നാല് പേര്‍ ഒളിവിലാണ്. 21 ദിവസം അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കൃഷ്ണദാസ് മുന്‍കൂര്‍  ജാമ്യാപേക്ഷ നേടിയത്. 

ഒളിവിലായ മറ്റ് നാല് പേര്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കായി പോലീസ് ലൂക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. എല്ലാ വിമാനത്താവളങ്ങളിലും ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഉടന്‍ ഇറക്കുമെന്ന് പോലീസ് അറിയിച്ചു.