ന്യൂഡല്‍ഹി: ഐഎസില്‍ ചേര്‍ന്ന മലയാളി മരിച്ചതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയിലെ കൂടാളി സ്വദേശി ഷിജില്‍ ആണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഷിജില്‍ മരിച്ചതായി കഴിഞ്ഞ ദിവസം ഇന്റലിജന്‍സിനും വിവരം ലഭിച്ചിരുന്നു.

നേരത്തെ തന്നെ ചില തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്ന ഷിജിലിനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചത്. ആറു മാസം മുന്‍പ് കണ്ണൂരില്‍നിന്ന് ഐഎസിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടന്നതായാണ് പോലീസ് സ്ഥിരീകരിക്കുന്നത്.