കണ്ണൂര്‍: എ ബി വി പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബി ജെ പി ഇന്ന്‌ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഹര്‍ത്താലില്‍നിന്ന് വാഹനങ്ങളെ പൂര്‍ണമായും ഒഴിവാക്കിയതായി ബി ജെ പി അറിയിച്ചിട്ടുണ്ട്.

കോളയാട് ആലപറമ്പ് സ്വദേശിയും പേരാവൂര്‍ ഐ ടി ഐ വിദ്യാര്‍ഥിയുമായ ശ്യാമപ്രസാദിനെ വെള്ളിയാഴ്ച വൈകീട്ട് ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കോളയാട് കൊമ്മേരി ഗോട്ട് ഫാമിനു സമീപം ഇന്നു വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം.

ബൈക്കില്‍ പോവുകയായിരുന്ന ശ്യാമപ്രസാദിനെ കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു. സമീപത്തെ വീട്ടില്‍ ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ശ്യാമപ്രസാദിനെ അക്രമികള്‍ പിന്തുടര്‍ന്ന് വെട്ടിവീഴ്ത്തുകയായിരുന്നു.

READ MORE...കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു