ന്യൂഡല്‍ഹി: ദേശീയ പാതയോരത്തെ ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ വി.എം.സുധീരന്‍ സുപ്രീം കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. 

ദേശീയ-സംസ്ഥാന പാതകളിലെ മദ്യശാപ്പുകള്‍ എടുത്ത് മാറ്റണമെന്ന സുപ്രീംകോടതി വിധിക്ക് കളങ്കമുണ്ടാക്കുന്നതാണ് സര്‍ക്കാര്‍ നീക്കം. ബാറുടമകള്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലില്‍ നിന്ന് നിയമോപദേശം തേടിയത് തെറ്റായ നടപടിയാണെന്നും സുധീരന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. 

ദേശീയ പാതയോരത്തെ ബാറുകള്‍ മദ്യവില്‍പ്പന ശാലയുടെ നിര്‍വചനത്തിന് വരില്ലെന്ന് അറ്റോര്‍ണി ജനറല്‍ സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു.