തിരുവനന്തപുരം: മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ ഹൈക്കോടതിയില്‍ വിജിലന്‍സിന്റെ സത്യവാങ്മൂലം. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയാതെയാണ് ഹൈക്കോടതിയില്‍ വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയത്.
ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ബാര്‍ കോഴക്കേസില്‍ മാണിയുടെ ഹര്‍ജ്ജി പരിഗണിക്കാനിരിക്കെയാണ് വിജിലന്‍സിന്റെ സത്യവാങ്മൂലം.
സത്യവാങ്മൂലത്തെക്കുറിച്ച് അറിയില്ലെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.കെപി. സതീശന് പറഞ്ഞു. ഒരു കോടതിയിലേയ്ക്കല്ല, ഒരു കേസിലേയ്ക്കാണ് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നത്. ഇന്ന് കോടതിയില്‍ കേസ് വരുമ്പോള്‍ ഈ കേസില്‍ തന്നെ നിയമിച്ചതിന്റെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതിയില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, പ്രോസിക്യൂട്ടറെ നിയമിച്ചത് ഹൈക്കോടതിയിലെ കേസിനുവേണ്ടിയല്ലെന്ന് ഡിജിപി പറഞ്ഞു. വിജിലന്‍സ് കോടതിയില്‍ മാത്രമാണ് നിയമിച്ചതെന്നും ഡിജിപി വ്യക്തമാക്കി.
കേസില്‍ കെപി സതീശന് മുന്‍പ് ഒരു സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. ഹൈക്കോടതിയിലെ കേസുകളില്‍ പ്രത്യേക ശ്രദ്ധവയ്ക്കുന്നതിനുവേണ്ടിയായിരന്നു കെ.പി സതീശനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. എം.കെ ദാമോദരനാണ് കെ.എം മാണിക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത്.