കൊച്ചി: എസ്.ബി.ഐ. സൗജന്യ എ.ടി.എം. സേവനങ്ങള്‍ അവസാനിപ്പിക്കുന്നു. ഓരോ പണമിടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. മുഷിഞ്ഞ നോട്ട് മാറുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും പണം ഈടാക്കും. പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ബേസിക്ക് സേവിങ്സ് അക്കൗണ്ടില്‍ നിന്നു നാലുതവണ മാത്രം സൗജന്യമായി പണം പിന്‍വലിക്കാം.
20 മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ 5000 രൂപവരെ മാത്രമേ സൗജന്യമായി മാറാനാകൂ. ഇതിനു മുകളിലുള്ള ഇടപാടുകള്‍ക്ക്, ഒരു നോട്ടിന് രണ്ടുരൂപ അല്ലെങ്കില്‍ 5000 രൂപയ്ക്ക് അഞ്ചു രൂപ എന്ന നിരക്കിലാണ് ചാര്‍ജ്.
50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപ ഈടാക്കും. 20 ലീഫുള്ള ബുക്കിന് 75 രൂപയും.
ഇക്കാര്യം അറിയിച്ച് എല്ലാ ബ്രാഞ്ചുകളിലേക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. നിലവില്‍ മെട്രോ നഗരങ്ങളില്‍ മൂന്ന് ഇടപാടുകളും നോണ്‍ മെട്രോയില്‍ അഞ്ച് ഇടപാടുകളും സൗജന്യമാണ്.
എസ്ബിഐ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍