ബെംഗളുരു:  കര്‍ണാടകയിലെ രാമനഗരയിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. എം ബി ബി എസ് വിദ്യാര്‍ഥികളായ ജോയല്‍ ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്.ബെംഗളുരു- മൈസുരു ദേശീയപാതയില്‍ പുലര്‍ച്ചെ 3.45 നായിരുന്നു അപകടം.

karnataka car accident
നിഖിത്, ജോയല്‍ ജേക്കബ്

മരിച്ച മൂന്ന് വിദ്യാര്‍ഥികളും പത്തനംതിട്ട സ്വദേശികളാണ്. കല്ലൂപ്പാറ തുരുത്തിക്കാട് മരുതിക്കുന്നില്‍ ജേക്കബ് തോമസിന്റെ മകനാണ് ജോയല്‍. പത്തനംതിട്ട വെട്ടിപ്രം സ്വദേശി സുദീപിന്റെ മകനാണ് നിഖിത് ജോസ്. പാലാരിവട്ടത്താണ് താമസം. കോഴഞ്ചേരി മുതിരക്കാലായില്‍ എല്‍ദോയുടെ മകളാണ് ജീന.

 ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്. നാലുപേരും തല്‍ക്ഷണം മരിച്ചു.

accident

മൈസൂരിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്നു കാർ. അമിത വേഗതയിലായിരുന്ന ട്രക്ക് ഡിവൈഡറിലിടിച്ച ശേഷം കാറിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ അറിയിച്ചു.

ഇവരുടെ മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ഇവരില്‍ രണ്ടുപേര്‍ ബെംഗളുരു രാജരാജേശ്വരി മെഡിക്കല്‍ കോളേജിലേയും രണ്ടുപേര്‍  തമിഴ്‌നാട് വെല്ലൂര്‍ വി ഐ ടി യൂണിവേഴ്സിറ്റിയിലേയും വിദ്യാര്‍ഥികളാണ്.