ജൂണ്‍ 21ന് യോഗാ ദിനം. എന്തിനാണ് യോഗ? അസുഖങ്ങള്‍ക്ക് ഫലപ്രദമാണോ..സംശയങ്ങളും ധാരാളം. യോഗികള്‍ക്കു മാത്രം ചെയ്യാന്‍ കഴിയുന്നതാണെന്നും ശാരീരികമായി ഏറെ ബുദ്ധിമുട്ടുള്ളതാണ് ഇതെന്നുമാണ് പലരുടേയും ധാരണ. തീര്‍ത്തും ലളിതമാണ് യോഗയെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. യോഗാസനങ്ങളിലേക്ക് കടക്കുംമുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

* വെറുതെ യോഗ ചെയ്‌തേക്കാം എന്നു കരുതരുത്. മാനസികമായി ആദ്യം തയ്യാറെടുക്കണം. ശരീരത്തെ ക്കുറിച്ച് ധാരണ ഉണ്ടാകണം.
* ഏതുസമയത്തും ചെയ്യാമെങ്കിലും അതിരാവിലെയാണ് ഉത്തമം
*ഭക്ഷണം കഴിച്ച് മൂന്നോ നാലോ മണിക്കൂറെങ്കിലും കഴിയാതെ യോഗാ പരിശീലനം പാടില്ല
*വെറും നിലത്തോ കിടക്കയിലോ കിടന്ന് യോഗ ചെയ്യരുത്
* കട്ടിയുള്ള തുണിയോ പായയോ നിലത്ത് വിരിച്ചു വേണം ചെയ്യാന്‍
*വായുസഞ്ചാരമുള്ള സ്ഥലത്തായിരിക്കണം യോഗ. ശക്തമായ കാറ്റുണ്ടാവാന്‍ പാടില്ല
* അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്
*ആര്‍ത്തവസമയത്തും ഗര്‍ഭിണികളായിരിക്കുമ്പോഴും ലളിതമായ ആസനങ്ങള്‍മാത്രം ചെയ്യുക
*ഭക്ഷണകാര്യത്തില്‍ പ്രത്യേക നിഷ്‌കര്‍ഷയില്ല
*അസുഖമുള്ളവര്‍ യോഗാചാര്യന്റെ കീഴില്‍മാത്രം പരിശീലനം നേടുക
* ലളിതമായ ആസനങ്ങള്‍ പുസ്തകങ്ങള്‍ നോക്കി ചെയ്യാം
*ഓരോ ആസനങ്ങള്‍ക്കും അതിന്റേതായ രീതിയില്‍മാത്രം ശാസോച്ഛ്വാസം നിര്‍വഹിക്കുക
* സാധാരണയുള്ള ശ്വസനപ്രക്രിയ തന്നെയാണെങ്കിലും ചില ആസനങ്ങള്‍ ചെയ്യുമ്പോള്‍ ശ്വസനത്തില്‍ പ്രത്യേകശ്രദ്ധ വേണം
യോഗ ചെയ്യുമ്പോള്‍ ശരീരത്തിന്റെ അവസ്ഥ പ്രധാനമാണ്. അതിനുള്ള ശിഥിലീകരണ വ്യായാമങ്ങള്‍ അടുത്ത ദിവസം
(കടപ്പാട്: യോഗാചാര്യ എന്‍.വിജയരാഘവന്‍)
യോഗയെന്നാല്‍ ആരോഗ്യം
ശരീരത്തിനും മനസ്സിനും വിശ്രാന്തി പകരുകയാണ് യോഗ. രോഗം വരാതിരിക്കാനും സ്വാസ്ഥ്യം നിലനിര്‍ത്താനുമാണ് യോഗ ചെയ്യുന്നത്.
* രക്തയോട്ടം വര്‍ധിപ്പിക്കും
* പേശികളെ കരുത്തുറ്റതാക്കും
* മാനസികസംഘര്‍ഷം കുറയ്ക്കും
* ശ്വാസം പിടിച്ചുവെക്കാനുള്ള ശ്വാസകോശത്തിന്റെ കഴിവ് വര്‍ധിപ്പിക്കും
* രോഗപ്രതിരോധശേഷി കൂടും
* രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സന്തുലിതമാക്കും
* ഹൃദ്രോഗത്തെ ചെറുക്കും
* നട്ടെല്ലിന്റെ ആരോഗ്യത്തിന് ഗുണകരം
* ആത്മീയസൗഖ്യത്തിന് സഹായിക്കും. സന്തോഷം പകരും
* ഏകാഗ്രത വര്‍ധിപ്പിക്കും
* ശരീരത്തിന്റെ വഴക്കത്തിന് സഹായിക്കും