രാജസ്ഥാന്‍: സ്ത്രീകള്‍ക്ക് ഖാസിമാരാകാന്‍ സാധിക്കില്ലെന്ന് രാജസ്ഥാനിലെ മുഖ്യ ഖാസി ഖാലിദ് ഉസ്മാനി. ജയ്പൂരില്‍ നിന്നുള്ള രണ്ട് സ്ത്രീകള്‍ക്ക് ഖാസിയത് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീകള്‍ക്ക് ഖാസിമാരാകാന്‍ സാധിക്കില്ലെന്ന അഭിപ്രായവുമായി ഖാലിദ് ഉസ്മാനി രംഗത്തെത്തിയിരിക്കുന്നത്.സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ഉയരത്തിലെത്താന്‍ കഴിയില്ലെന്ന് ഖുറാനില്‍ പറയുന്നുണ്ടെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
 
ജയ്പുരിലെ ജഹനാര, അഫ്രോസ് ബീഗം എന്നിവരാണ് രണ്ടുവര്‍ഷത്തെ പരിശീലനത്തിനു ശേഷം ഖാസിമാരായത്. മുംബൈയിലെ ദാറുല്‍ ഉലൂം ഐ നിസാവന്‍ ആണ് പരിശീലനം പൂര്‍ത്തിയാക്കിയ ഇരുവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. മുസ്ലിം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് ഭാരതീയ മുസ്ലിം മഹിളാ ആന്തോളനായിരുന്നു ഇവരെ പരിശീലനത്തിന് അയച്ചിരുന്നത്.