ചെന്നൈ: 21 വര്‍ഷത്തിന് ശേഷം നീതി നടപ്പാക്കപ്പെട്ടിരിക്കുന്നുവെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലക്കെതിരായ സുപ്രീംകോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സുപ്രീംകോടതി വിധി ചരിത്രമാണ്. രാഷ്ട്രീയത്തില്‍ മാന്യനായിരിക്കുവാന്‍ രാഷ്ട്രീയക്കാര്‍ക്ക് ഇതൊരു പാഠമാണ്. ഉറപ്പുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഉടന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിധിയെ ജയലളിതയുടെ അനന്തരവള്‍ ദീപാ ജയകുമാര്‍ സ്വാഗതം ചെയ്തു.