ശ്രീനഗര്‍:    റൈസിങ് കശ്മീര്‍ പത്രത്തിന്റ എഡിറ്റര്‍ ഷുജാത് ബുഖാരിയെ വധിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ബുഖാരിയെ വധിച്ചവരെന്ന് കരുതപ്പെടുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. 

മുഖം മറച്ച നിലയില്‍ മൂന്നുപേര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോലീസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അക്രമികളെ തിരിച്ചറിയാന്‍ പോലീസ് ജനങ്ങളുടെ സഹായവും തേടിയിരുന്നു. ഇതിന്റെ ഭാഗമായാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 

Shujaat Bukhariവ്യാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു ശ്രീനഗറിലെ പ്രസ് കോളനിയില്‍ വെച്ച് ബുഖാരിക്ക് വെടിയേറ്റത്. നിരവധി തവണ ബുഖാരിക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇദ്ദേഹത്തിന്റെ സുരക്ഷക്കായി നിയോഗിച്ചിരുന്ന രണ്ട് പോലീസുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സംഭവം ഭീകരാക്രമണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Shijath Bukhari Murder, CCTV Image, Jammu Kashmir, Terrorists Attack